കത്തി കാട്ടി ഭീഷണിപ്പെടുത്തി ര​ണ്ട്​ ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ല്‍ നി​ന്നാ​യി 25,000 രൂ​പ​യോ​ളം ക​വ​ര്‍​ന്ന പ്രതികൾ പിടിയിൽ

Crime Local News

കൊ​ച്ചി: പ​ട്ടാ​പ്പ​ക​ല്‍ ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ളി​ല്‍ നിന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ട്​ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍.ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര മ​ണ​പ്പാ​ട്ടി​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ മ​ന്‍​സൂ​ര്‍, ക​ള​മ​ശ്ശേ​രി കു​സാ​റ്റ് പു​ന്ന​ക്കാ​ട്ട്മൂ​ല വീ​ട്ടി​ല്‍ വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. ത​മ്മ​നം ഷാ​ജി​യു​ടെ ആ​ളാ​ണെ​ന്നു​പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ര്‍​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ഇ​രു​വ​രും പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് വീ​ട്ടി​ല്‍ ഒ​ളി​ച്ചു​ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലെ ര​ണ്ടു പേർ ഒളിവിലാണ്.

ജ​നു​വ​രി ര​ണ്ടി​നും തൈ​ക്കൂ​ടം ഭാ​ഗ​​ത്തെ മ​റ്റൊ​രു ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി സ​മാ​ന​മാ​യ രീ​തി‍യി​ല്‍ 30,000 രൂ​പ​യോ​ളം ഇ​വ​ര്‍ ക​വ​ര്‍​ന്നി​ട്ടു​ണ്ട്.