തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇളയദളപതി വിജയിയുടെ ആരാധന സംഘടന

Entertainment India News

ചെന്നൈ: തമിനാട്ടിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടൻ ഇളയദളപതി വിജയിയുടെ ആരാധന സംഘടനയായ വിജയ് മക്കൾ ഇയക്കം. ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കാനിരിക്കുന്ന ഒൻപതു ജില്ലകളിലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പിലാണ് സംഘടനയിലെ അംഗങ്ങൾ മത്സരത്തിനിറങ്ങുന്നത്. ഇതിനായുള്ള അനുമതി വിജയ് നൽകി കഴിഞ്ഞു.

സ്വതന്ത്ര സ്ഥാനാര്ഥികളായാവും സംഘടനയിലെ അംഗങ്ങൾ മത്സരത്തിനിറങ്ങുക. വിജയുടെ ചിത്രവും സംഘടനയുടെ കൊടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാനുള്ള അനുമതിയും വിജയ് നൽകിയിട്ടുണ്ട്. പക്ഷെ സ്വന്തം നിലയിലാവണം അംഗങ്ങൾ സ്ഥാനാര്ഥികളാവേണ്ടതെന്ന കർശന നിർദേശവും ഉണ്ട്. പ്രചാരണത്തിൽ വിജയ് ഭാഗമാവില്ല.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, പൂജ ഹെഗ്‍ഡെ, സെല്‍വരാഘവന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ.