മലപ്പുറത്ത് ടൂറിസ്റ്റ് ബസ് നിരക്ക് വർധിപ്പിച്ചു

Keralam Local News

മലപ്പുറം : ഇന്ധന വില വർധനവും സ്പെയർ പാർട്സ് ഉപകരണങ്ങളുടെ വില വർധനവും കാരണം മലപ്പുറം ജില്ലയിലെ ടൂറിസ്റ്റ് ബസ്‌ നിരക്ക് വർധിപ്പിച്ചു. സി. സി. ഒ. എ മലപ്പുറത്തു നടത്തിയ യോഗത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനമായത്.

ഇന്ധന വില 66 രൂപയുള്ളപ്പോൾ നിശ്ചയിച്ച നിരക്കിലാണ് ഇത് വരെ ബസ്‌ സർവീസ് നടത്തിയിരുന്നത്. സ്പെയർ പാർട്സ് , ഇൻഷുറൻസ് എന്നിവയുടെയും വില അടുത്തിടെ വർധിച്ചിട്ടുണ്ട്. നിരക്ക് വർധിപ്പിക്കാതെ നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നും പുതുക്കിയ നിരക്കിലാണ് ഇനി മുതൽ ടൂറിസ്റ്റ് ബസ്‌ സർവീസ് നടത്തുകയെന്നും സി. സി. ഒ. എ ഭാരവാഹികൾ പ്രതികരിച്ചു.

അമ്പാളി മർസൂക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിങ് സെക്രെട്ടറിയായി സ്നേഹ ബാബുവിനെ തിരഞ്ഞെടുത്തു.

പുതുക്കിയ നിരക്ക് :-