എംബിബിഎസ്‌ പ്രവേശനത്തിൽ ഒബിസി സംവരണം

Education India News

ന്യൂഡൽഹി: രാജ്യത്ത് ഒബിസി വിഭാഗത്തിന് എംബിബിഎസ്‌, ഡെന്റൽ കോഴ്സുകളിൽ സംവരണം. 27 ശതമാനം സംവരണമാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. 10 ശതമാനം സംവരണം സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മുന്നാക്ക വിഭാഗത്തിന് അനുവദിച്ചിട്ടുണ്ട്. അഖിലേന്ത്യ ക്വാട്ടയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കാണ് സംവരണം.

എംബിബിഎസ്‌, എംഎസ്, എംടിഎസ്, ഡിപ്ലോമ മെഡിക്കൽ കേസുകൾ, എംഡി, ബിഡിഎസ്, തുടങ്ങിയവയ്ക്കാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കോഴ്സുകൾ പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്കും മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഇനി മുതൽ സംവരണം ലഭിക്കും.

ഈ കാര്യം ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയായിരുന്നു. സംവരണം പ്രാബല്യത്തിൽ വരുക ഈ അധ്യായന വർഷം മുതലായിരിക്കും. മുമ്പ് പട്ടിക ജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ വിഭാഗത്തിന് 7.5 ശതമാനം സംവരണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2007ലെ സുപ്രീംകോടതി വിധി പ്രകാരമായിരുന്നു ഇത്. അഖിലേന്ത്യ ക്വാട്ടയിൽ 15 ശതമാനം സീറ്റുകൾ ബിരുദ പ്രവേശനത്തിനും 50 ശതമാനം സീറ്റുകൾ ബിരുദാനന്തര ബിരുദ പ്രവേശനത്തിനും അനുവദിക്കുന്നത്.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് പുറമെ ഒബിസി വിദ്യാർഥികൾക്ക് ഉപകരിക്കുന്നതാണ് പുതിയ പ്രഖ്യാപനം. സർക്കാർ പറയുന്നത് എംബിബിഎസിന് ചേരുന്ന 1500 ഓളം വിദ്യാർത്ഥികൾക്കും പിജിക്ക് ചേരുന്ന 2500 വിദ്യാർത്ഥികൾക്കും ഇത് ഉപകാരപ്പെടുമെന്നാണ്. മാത്രമല്ല സാമ്പത്തികമായി പിന് നോട്ടു നിൽക്കുന്ന 550 എംബിബിഎസ്‌ വിദ്യാർത്ഥികൾക്കും 1000 മെഡിക്കൽ പിജി വിദ്യാർത്ഥികൾക്കുംകൂടി ഇത് ഉപകാരപ്രദമാകും.