പന്നിയങ്കര ടോൾ പ്ലാസ വഴിയുള്ള സർവീസ് ഇനി നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ

Keralam News

പന്നിയങ്കര : ടോൾ പ്ലാസയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസുകൾ കടത്തിവിട്ടെങ്കിലും ടോൾ പ്ലാസ വഴിയുള്ള സർവീസ് ഇനി നടത്തില്ലെന്ന തീരുമാനത്തിലാണ് ബസ് ഉടമകൾ. നാളെ മുതൽ പന്നിയങ്കരയിൽ പ്രത്യക്ഷ സമരം നടത്തുമെന്ന് ബസുടമകൾ അറിയിച്ചെങ്കിലും സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന നിലപാടിലാണ് കരാർ കമ്പനി. രാവിലെ പത്ത് മുതല്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ കടത്തി വിടില്ലെന്നെന്ന് ടോള്‍ കമ്പിനി അധികൃതര്‍ അറിയിച്ചിരുന്നു. ടോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ ബസുകള്‍ പന്നിയങ്കരയില്‍ നിര്‍ത്തിയിടാന്‍ ബസ് ഉടമകളുടെ തീരുമാനിച്ചതോടെ യാത്രക്കാർ ദുരിതത്തിലാവുകയായിരുന്നു. 50 തവണ കടന്നുപോകാന്‍ 10400 രൂപയാണ് സ്വകാര്യബസുകള്‍ ടോള്‍ നല്‍കേണ്ടത്.