കലാലയങ്ങൾ മാനുഷിക മൂല്യങ്ങളെ ഉൾക്കൊള്ളണം: അബ്ദുസമദ് സമദാനി എം.പി

Local News Politics

മലപ്പുറം: മാനുഷിക മൂല്യങ്ങളെ ഉൾക്കൊള്ളുന്ന കലായങ്ങളിൽ നിന്ന് മാത്രമെ പ്രതിഭകൾ വളർന്നുവരികയുള്ളൂവെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. കോളജ് യൂനിയൻ ഭാരവാഹികൾക്കും വിജയശിൽപികൾക്കും എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച താരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കാംപസിൽ ഇരുട്ടിന്റെ ശക്തികൾ ഇല്ലാതാവണം. കലാലയങ്ങളിൽ ധാർമികതയുടെ പുതിയ വഴികൾ തുറക്കണം. അധാർമികതയ്ക്ക് ഇടമില്ലെന്ന് വിദ്യാർഥികൾ തെളിയിക്കണം. പ്രബുദ്ധരായ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കണം. മാനവമൂല്യങ്ങളെയും മതാചാരങ്ങളെയും അവഹേളിച്ചവർക്കുള്ള താക്കീതാണ് വിദ്യാർഥികൾ നൽകിയത്. അവരുടെ പാപ്പരത്തം ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് നടന്നത്. നന്മയുടെ സന്ദേശമാണ് എം.എസ്.എഫിന്റെ വിജയമെന്നും അദ്ധേഹം പറഞ്ഞു. ഇക്കഴിഞ്ഞ കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എം.എസ്.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള പത്ത് ഗവൺമെന്റ് കോളജുകളിൽ ഒൻപതിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. എയ്ഡഡ് മാനേജ്മെന്റ് കോളേജുകളിലും ചരിത്ര വിജയമായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ഞൂറോളം യൂണിയൻ ഭാരവാഹികളാണ് താര സംഗമത്തിനെത്തിയത്. ചടങ്ങിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാം മുഖ്യാതിഥിയായി. എം.എസ്. എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എം.എൽ.എമാരായ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ, ടി.വി.ഇബ്രാഹീം, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഇസ്മായിൽ മുത്തേടം, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി, കെ.ടി.അഷ്റഫ്, മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡൻ്റ് ഷരീഫ് കുറ്റൂർ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, സെക്രട്ടറി പി.എ.ജവാദ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ ,കെ.എം.സി.സി നേതാക്കളായ കുഞ്ഞിമാൻ കാക്കിയ (സൗദി), റിയാസ് നടക്കൽ (ഷാർജ), എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർമാരായ സമീർ എടയൂർ, അസൈനാർ നെല്ലിശ്ശേരി, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, അഡ്വ: ഖമറുസമാൻ, റാഷിദ് കോക്കൂർ, പി.ടി.മുറത്ത്, ടി.പി.നബീൽ, ബാസിത്ത്, നവാഫ് കള്ളിയത്ത്, ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, എ.വി.നബീൽ, വി.പി.ജസീം, സി.പി.ഹാരിസ്, നിസാം.കെ.ചേളാരി, മബ്‌റൂക്, അഖിൽ കുമാർ ആനക്കയം, എം.ഷാക്കിർ, ജസീൽ പറമ്പൻ, ലത്തീഫ് പറമ്പൻ, ഫിദ.ടി.പി, റിള പാണക്കാട് എന്നിവർ സംസാരിച്ചു.

പുതുതലമുറ മുസ്‌ലിം ലീഗിനൊപ്പം : അഡ്വ: പി.എം.എ.സലാം

മലപ്പുറം: പുതുതലമുറ മുസ്‌ലിംലീഗിനൊപ്പം ചേർന്ന് നിൽക്കുന്നതിന്റെ തെളിവാണ് എം.എസ്.എഫിന്റെ ചരിത്ര വിജയമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ.സലാം പറഞ്ഞു. ഇത് വരും കാലങ്ങളിലും പാർട്ടിക്ക് കരുത്താകും. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും വലിയ വിജയമാണ്
എം.എസ്.എഫ് ക്യാമ്പസുകളിൽ നേടിയത്. ഈ വിജയത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ക്യാമ്പസുകളില്‍ പെണ്‍കുട്ടികളാണെന്നുള്ളതില്‍ പാര്‍ട്ടിക്ക് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫിനെ തളര്‍ത്താനും തകര്‍ക്കാനും നോക്കിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.