കൊല്ലത്ത് യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

Crime Keralam News

കൊല്ലം: യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിൽ. കൊ​റ്റങ്കര പേരൂര്‍ മണ്ണുമുക്ക് ജയന്തി കോളനിയില്‍ പാറയിടുക്കില്‍ വീട്ടില്‍ താമസിക്കുന്ന അനുമോനെ (30) യാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പട്ടത്താനം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. യുവതിയുടെ പിന്നാലെ ബൈക്കിൽ വന്ന യുവാവ് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു.

കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിര്‍ദേശമനുസരിച്ച് കൊല്ലം ഈസ്​റ്റ് എസ്.എച്ച്‌.ഒ ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രതീഷ് കുമാര്‍,വനിത എസ്.സി.പി.ഒ ബിന്ദു, എസ്.സി.പി.ഒ സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.