ഒന്നിലധികം പെൻഷനുള്ളവർക്ക് ഒരു പെൻഷന്റെ അലവൻസ് മാത്രമാക്കി ധനകാര്യ വകുപ്പ്

Keralam News

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നി​ല​ധി​കം പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക്​ കൊടുക്കുന്ന മ​റ്റ്​ അ​ല​വ​ന്‍​സു​ക​ള്‍ ഒ​രു പെ​ന്‍​ഷ​ന്​ മാത്രമാക്കി ഒതുക്കി ധനവകുപ്പ്. മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്​, ഉ​ത്സ​വ ബ​ത്ത, 80 വയസ്സിനു മുകളിലുള്ളവർക്കുള്ള സ്പെഷ്യൽ കെ​യ​ര്‍ അ​ല​വ​ന്‍​സ്​, തുടങ്ങിയയിൽ ഏതെങ്കിലും ഒന്നുമാത്രമേ പെൻഷൻ വാങ്ങുന്നവർക്ക് ലഭിക്കുന്നുള്ളുവെന്ന് പെ​ന്‍​ഷ​ന്‍ ഡി​സ്​​േ​ബ​ഴ്​​സി​ങ്​ അ​തോ​റി​റ്റിയോട് ഉ​റ​പ്പാക്കാനും പറഞ്ഞിട്ടുണ്ട്.

ഇതുനോടൊപ്പം പി.​എ​സ്.​സി,ലോ​കാ​യു​ക്ത, വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍​, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ട്രൈബ്യൂ​ണ​ല്‍ തുടങ്ങിയ സമാന സ്ഥാ​പ​ന​ങ്ങ​ള്‍ ലഭ്യമാകുന്ന പെ​ന്‍​ഷ​ന്‍ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​ന്‍ എ​ന്ന രീതിയിലാവും പരിഗണിക്കുക.കു​ടും​ബ – സം​സ്ഥാ​ന സ​ര്‍​വി​സ്​ പെ​ന്‍​ഷൻ എന്നിവ ഒ​രു​മി​ച്ച്‌​ കിട്ടുന്നവർക്ക് മെ​ഡി​ക്ക​ല്‍ ഉൾപ്പെടെയുള്ള മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്​ മാ​ത്ര​മായി ചുരുങ്ങും. ഇതേ രീതിയിൽ ഒന്നോ അതിൽ അധികമോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും ഇതേ വിഭാഗത്തിൽ കു​ടും​ബ പെ​ന്‍​ഷ​നും ലഭിക്കുന്നവർക്കും ഒരു പെൻഷൻ അലവൻസ് മാത്രമാകും.

സം​സ്ഥാ​ന സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്‍-​​കു​ടും​ബ പെ​ന്‍​ഷ​ന്‍ എ​ന്നി​വ​യോ​ടൊ​പ്പം ഒ​ന്നോ ഒ​ന്നി​ല​ധി​ക​മോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​​ഷ​നോ-​കു​ടും​ബ പെ​ന്‍​ഷ​നോ അ​തോ​റി​റ്റി-​സ​ര്‍​വ​ക​ലാ​ശാ​ല, ബോ​ര്‍​ഡ്​-​കോ​ര്‍​പ​റേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വി​സ്​ -​കു​ടും​ബ പെ​ന്‍​ഷ​നോ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ഏതെങ്കിലും ഒന്നിൽ നിന്നു മാത്രം അ​ല​വ​ന്‍​സു​ക​ള്‍ ലഭ്യമാകും.സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, ബോ​ര്‍​ഡ്​ കോ​ര്‍​പ​റേ​ഷ​ന്‍, അ​തോ​റി​റ്റി തുടങ്ങിയ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും കു​ടും​ബ പെ​ന്‍​ഷ​നും ഒ​രു​മി​ച്ച്‌​ കെ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ലെ സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്​ അലവൻസ് കിട്ടുകയുള്ളു.

കു​ടും​ബ പെ​ന്‍​ഷ​ന്‍ ഒ​ന്നി​ല​ധി​കം പേർ ഭാഗം വെയ്ക്കുന്നുവെങ്കിൽ, അതിന്റെ ഭാഗമായി ലഭിക്കുന്ന സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സ്​ തു​ല്യ​മാ​യി വീതിക്കണം. എന്നാൽ നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ത്തിലുള്ള ​ജീവനക്കാരന് കു​ടും​ബ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കുന്നുണ്ടെങ്കിൽ സേ​വ​ന കാ​ല​ത്ത്​ അ​വ​ര്‍​ക്ക്​ ഇൗ ​അ​ല​വ​ന്‍​സു​ക​ള്‍​ അനുവദിക്കരുത്.

വി​ര​മി​ച്ച പാ​ര്‍​ട്ട്​​ടൈം അ​ധ്യാ​പ​ക​ര്‍, എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ലെ പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍, പാ​ര്‍​ട്ട്​​​ടൈം പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍, എ​ക്​​സ്​​ഗ്രേ​ഷ്യ പെ​ന്‍​ഷ​ന്‍​കാ​ര്‍, മു​ഖ്യ​മ​ന്ത്രി, മ​റ്റ്​ മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ്​, ചീ​ഫ്​ വി​പ്പ്​ എ​ന്നി​വ​രു​ടെ പേ​ഴ്​​​സ​ന​ല്‍ സ്​​റ്റ​ഫി​ലേ​ക്ക്​ നേ​രി​ട്ട്​ നി​യ​മ​നം ല​ഭി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സി​ന്​ അനുമതിയുണ്ട്. എന്നാൽ പു​ന​ര്‍​നി​യ​മ​ന​ത്തി​ലു​ള്ള പെ​ന്‍​ഷ​ന്‍​കാ​ര്‍, എ.​െ​എ.​സി.​ടി.​ഇ, യു.​ജി.​സി, എം.​ഇ.​എ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വ​രു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, പി.​എ​സ്.​സി, വി​വ​രാ​കാ​ശ ക​മീ​ഷ​ന്‍, ലോ​ക​യു​ക്​​ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ൈട്ര​ബ്യൂ​ണ​ല്‍ എ​ന്നി​വ​യി​ലെ​യും സ​മാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സേ​വ​ന​ത്തി​ന്​ ന​ല്‍​കു​ന്ന സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​ന്‍ എ​ന്നി​വ​ക്ക്​ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സി​ന്​ അനുമതിയുണ്ടാവുകയുമില്ല