ഇന്ന് സംസ്ഥാനത്തു ശക്തമായ മഴക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ്

Breaking News

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. കൂടാതെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവാനുമുള്ള സാധ്യതയുണ്ട്. ഇതോടെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Nനിലവിൽ സംസ്ഥാനത്ത് നവംബർ മൂന്ന് വരെ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് നവംബർ 3 വരെയുള്ള മഴ തുടരുമെന്ന മുന്നറിയിപ്പുള്ളത്.