‘ലോമ’ കൊഴിഞ്ഞുപോവാത്ത ആത്മവിശ്വാസം

Feature Health

ചിങ്ങമാസം ഒന്നാം തിയ്യതി സൗപർണ്ണിക ആയുർവേദ എന്ന പേരിലൊരു കുഞ്ഞു ക്ലിനിക്ക് മഞ്ചേരി നറുകരയിൽ തുടങ്ങുമ്പോൾ ഡോ: അപർണ്ണയുടെ കയ്യിലുണ്ടായിരുന്ന ഏറ്റവും വലിയ മുതൽമുടക്ക് കൊഴിഞ്ഞുപോവാത്ത ആത്മവിശ്വാസമായിരുന്നു, കൂടെ ജീവിതത്തിൽ തോറ്റുപോവില്ലെന്ന പെൺകരുത്തും. ആറുവർഷങ്ങൾക്കിപ്പുറം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലോമ ഫോർ ഹെൽത്തി ഹെയർ എന്ന ബ്രാൻഡഡ് ഹെയർ ഓയിലിനെ രൂപപ്പെടുത്തിയെടുക്കാൻ പാകത്തിൽ സൗപർണ്ണികയെ വളർത്തിയെടുത്തുവെന്നതാണ് ഡോ: അപർണ്ണയുടെ മിടുക്ക്. കൂടെ എന്തിനും ഏതിനും നിൽക്കാൻ പാകത്തിൽ കുടുംബവും സുഹൃത്തുക്കളും കൂടിയായപ്പോൾ തോൽക്കാനാണ് പാട് എന്ന് പറയാതെ പറയും, ഡോക്ടറിന്റെ വിജയ കഥ.

ഡോ: അപര്‍ണ്ണ

എല്ലാകാലത്തും മനുഷ്യരെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന മുടികൊഴിച്ചിലിനെ പാടെ ഇല്ലാതാക്കുന്ന കൂട്ട് പ്രകൃതിയിൽ നിന്ന് തന്നെ കണ്ടെടുക്കുകയും അതിനെ കൃത്യമായി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തതോടെയാണ് ലോമയ്ക്ക് ലോക മലയാളികൾക്കിടയിൽ ആരാധകർ ഏറിയത്. കോവിഡ് മുക്തരായവരിൽ അനിയന്ത്രിതമായ മുടികൊഴിച്ചിൽ കാണാൻ തുടങ്ങിയതോടെ മുടിയുടെ സ്വാഭാവികതയും ആരോഗ്യവും നിലനിർത്താനുള്ള, മികച്ച മരുന്നിനുള്ള അന്വേഷണവും ആവശ്യവും കൂടി. ലോമ ഉപയോഗിച്ചവർ തങ്ങളുടെ മാറ്റം സുഹൃത്തുക്കളെയും ബോധ്യപ്പെടുത്തി. അങ്ങനെ കൂടുതൽ പേർ ലോമയിലേക്ക് ആകൃഷ്ടരാവുകയും സംതൃപ്തരായ പതിനായിരക്കണക്കിന്‌ ഉപഭോക്താക്കളെ ലോമ നേടിയെടുക്കുകയും ചെയ്തു.

മുടികൊഴിച്ചിലുണ്ടാക്കുന്ന വില്ലന്മാർ

മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളിൽ അടുത്തിടെ കൊറോണയും സ്ഥാനം പിടിച്ചിട്ടുണ്ട്. കോവിഡ് മുക്തരായവരിൽ പത്തിൽ രണ്ടോ മൂന്നോ ആളുകളിൽ മുടി കൊഴിച്ചിലുണ്ട്. ‘ടീലെജൻ എഫ്ലുവിയം’ എന്ന അവസ്ഥയാണിത്. കോവിഡിന് ശേഷം മാത്രമല്ല, കടുത്ത പനി വന്നു പോയാലും ഇത് സംഭവിക്കാം. പെട്ടെന്നുള്ള ശരീര ഭാരം കുറയൽ, പ്രസവം, മാനസിക സംഘർഷം/ വിഷാദം, പനി, സർജറി, ഗർഭനിരോധന മരുന്നുകൾ തുടങ്ങുകയോ പെട്ടെന്ന് നിർത്തുകയോ ചെയ്യുക, തുടങ്ങിയ അവസ്ഥകളിലാണ് ഇത്തരത്തിൽ മുടി കൊഴിച്ചിൽ കൂടുതലായി കാണപ്പെടുക.

ആറു – ഒൻപതു മാസം വരെ ഈ അവസ്ഥ നീണ്ടു നിൽക്കാം. ഒരു ദിവസം 50- 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്. അതിൽ കൂടുതലുള്ള കൊഴിച്ചിലിനെയാണ് ‘ടീലെജൻ എഫ്ലുവിയം’ എന്ന് പറയുന്നത്. മരങ്ങൾ ഇല പൊഴിക്കുന്നത് പോലെയുള്ള അവസ്ഥയാണിത്. ശരീരം സ്വയം റിപ്പയർ ചെയ്യുന്നതിന്റെ ആദ്യ ഘട്ടം കൂടിയാണിത്. മുടി കൊഴിച്ചിലിന് ശേഷം മുടി പോയ സ്ഥലത്തെല്ലാം പുതിയ മുടികൾ മുളച്ചു തുടങ്ങും. അവ ആരോഗ്യമുള്ളതും വളർച്ചയുള്ളതും ആണെന്ന് ഉറപ്പ് വരുത്തുകയാണ് നമ്മൾ ചെയ്യേണ്ടത്.

വിഷാദം, സമ്മർദ്ദം ഉറക്കക്കുറവ്, പോഷകാഹാരങ്ങളുടെ കുറവ് കാലാവസ്ഥാ വ്യതിയാനങ്ങളും വെള്ളത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേകതകൾ പോലും മുടി കൊഴിച്ചിലിന്‌ കാരണമാകാം. സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ കാരണങ്ങളാലും സാധാരണയായി മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

എന്തു കൊണ്ട് ലോമ?

ലോമ ഹെയര്‍ ഓയില്‍

മുടി ആരോഗ്യത്തോടെയും ഭംഗിയോടെയും ഇരിക്കാനുള്ള മരുന്നുകളാണ് ലോമയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആയുർവേദ ആരോഗ്യ പരിപാലന രംഗത്തു ആറു വർഷത്തോളമായി പ്രവർത്തിക്കുന്ന സൗപർണിക ആയുർവേദയുടെ ഉൽപ്പന്നമായ ലോമ ഫോർ ഹെൽത്തി ഹെയർ മുടി കൊഴിച്ചിലിന് ഉത്തമ പരിഹാരമാണ്. മുടി വളരാനുള്ള മിക്ക മരുന്നുകളും തണുപ്പാണെന്നിരിക്കെ . രോഗാവസ്ഥക്കു ശേഷം താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ ശരീരത്തിൽ ഇത്തരം മരുന്നുകൾ അലർജിയോ അത്തരം പ്രശ്നങ്ങളോ ഉണ്ടാക്കാം.

മുടിക്ക് നല്ലതും എന്നാൽ തണുപ്പില്ലാത്തതുമായ മരുന്നുകൾ , അലർജിയും കഫ സംബന്ധമായ പ്രശ്നങ്ങളും പ്രതിരോധിക്കാനുള്ള മരുന്നുകൾ എന്നിവ ചേർത്ത് പാകം ഉറപ്പ് വരുത്തിയാണ് ലോമ തയ്യാറാക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാ അവസ്ഥയിലും ഇത് അനുയോജ്യമാണ്. ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്നവർക്കു വരെ ധൈര്യമായി ലോമ ഉപയോഗിക്കാമെന്നത് തന്നെയാണ് ലോമയുടെ ഹൈലൈറ്റ്.

സൗപർണിക ആയുർവേദയിൽ പല രാജ്യങ്ങളിൽ നിന്നും രോഗികൾ എത്തി ചികിത്സ തേടാറുണ്ട്. എല്ലാ കസ്റ്റമേഴ്സിനും മുടിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കു വെക്കാനും പരിഹാരങ്ങൾ അന്വേഷിക്കാനുമായി എപ്പോഴും സന്നദ്ധരായ ഡോക്ടർമാരുണ്ട് എന്നതാണ് സൗപർണിക ആയുർവേദയുടെ മറ്റൊരു പ്രത്യേകത. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഡോക്ടർമാരോട് ഫോണിൽ സംസാരിക്കാനും വിവരങ്ങൾ അറിയാനും സാധിക്കും.

ഡോക്ടർക്ക് പറയാനുള്ളത്

ഏഴു വർഷങ്ങൾക്ക് മുന്നേ കുഞ്ഞിനേം കൊണ്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ മുന്നിലുള്ള വഴി തീർത്തും അവ്യക്തമായിരുന്നു. ഒന്നിനോടും താല്പര്യമില്ലാതെ, യാതൊരു പ്രതിപത്തിയുമില്ലാതെ കുറേക്കാലം ജീവിച്ചതുകൊണ്ടുതന്നെ ഇനിയൊന്നും ചെയ്യാൻ പറ്റില്ലെന്ന മിഥ്യാധാരണ ഉള്ളിൽ കേറിയിരുന്നു. പക്ഷെ അച്ഛനും അമ്മയും സ്നേഹത്തോടെ ചേർത്തുപിടിച്ചു. പഠിച്ച തൊഴിൽ ചെയ്യാൻ കൂട്ടുകാർ ധൈര്യം പകർന്നു. അങ്ങനെയാണ് സൗപർണ്ണിക ആയുർവേദയുണ്ടാക്കാവുന്നത്. പിന്നീട് ലോമയും ഉയർന്നുവന്നു. ‘സൗപർണ്ണിക വെൽനസ്’ എന്ന കൂട്ടായ്മയിലെ പതിനായിരത്തിൽ പരം ആളുകളും, ക്ലിനിക്കും, രോഗികളും ഒക്കെ ആയി ഇന്ന് ഡോക്റ്റർ ബിസിയാണ്.

ജീവിതത്തിൽ ഇത്രയും നാൾ കൊണ്ട് എന്ത് നേടിയെടുത്തുവെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ഡോ: അപർണ്ണ മറുപടി പറയും, തികഞ്ഞ ആത്മവിശ്വാസം. അവനവനെ സന്തോഷമാക്കിവെക്കാനുള്ള ആത്മവിശ്വാസം.
സംസാരിക്കാൻ പോലും മടിയായിരുന്നു താൻ ഇന്ന് സൗപർണിക ആയുർവേദ എന്ന എന്റെ ബ്രാൻഡും അതിന്റെ കുഞ്ഞു ബേബിയായ ലോമ ഫോർ ഹെൽത്തി ഹെയർ എന്ന ഹെയർ ഓയിലും മലയാളികൾക്ക് പ്രിയപ്പെട്ട കൂട്ടായി കൊണ്ടെത്തിച്ചിരിക്കുന്നു. അതിനു ആകെ വേണ്ടി വന്ന ഇൻവെസ്റ്റ്മെന്റ് മരിക്കാനില്ലെന്ന ഉറച്ച തീരുമാനം മാത്രം ആയിരുന്നു. കൂടെത്തന്നെ തന്റെ തൊഴിലിനോടുള്ള നിസ്വാർത്ഥമായ ആത്മാർത്ഥതയും.

ലോമയ്ക്കും ലോമയുടെ കുടുംബത്തിനും സ്നേഹാശംസകൾ

കൂടുതല്‍ വിവരങ്ങള്‍ക്ക് 8137948355

ലോമയുടെ ഫേസ്ബുക്ക് പേജ്‌:

https://www.facebook.com/groups/388434142390254/?ref=share