ഗർഭിണികൾക്കും വാക്‌സിൻ എടുക്കാം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Health News

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ എടുക്കാമെന്ന് അറിയിച്ചിരിക്കുകയാണ്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഇതിനെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.

കോവിഡ് വാക്‌സിനെടുക്കാൻ ഗർഭിണികൾക്കും കഴിയും അത് നൽകുകയും വേണം എന്നാണ് ഡോ.ഭാര്‍ഗവ അറിയിച്ചത്. രണ്ടു വയസുമുതൽ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ കൊടുക്കുന്നതിനുള്ള വിശദമായ പഠനങ്ങൾ ആവശ്യമാണ്. രാജ്യത്തിന്റെ സാഹചര്യം കണക്കിലെടുത്ത് പഠനങ്ങൾ നടക്കുന്നുണ്ട്. അതിന്റെ റിപ്പോർട്ടുകൾ സെപ്റ്റംബറിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.