ഐഷ സുല്‍ത്താനയുടെ ഫോണ്‍ പിടിച്ചെടുത്ത് കവരത്തി പോലീസ്

News

രാജ്യദ്രോഹകേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ ഐഷ സുല്‍ത്താനയുടെ ഫോണ്‍ പിടിച്ചെടുത്ത് കവരത്തി പോലീസ്. ലക്ഷദ്വീപില്‍ നിന്ന് നാളെ കെച്ചിയിലേക്ക് മടങ്ങാനിരിക്കെയാണ് പോലീസിന്റെ ഇടപെടല്‍. അന്വേഷണത്തിന്റെ ഭാഗമായാണ് ഫോണ്‍ പിടിച്ചെടുത്തതെന്നാണ് പോലീസ് ഉന്നയിക്കുന്ന വാദം. എന്നാല്‍ ഫോണ്‍ നമ്പര്‍ എഴുതിയെടുക്കാന്‍ പോലും പോലീസ് അനുവദിച്ചില്ലെന്നും ഐഷ സുല്‍ത്താന ആരോപിച്ചു.

ബയോവെപ്പണ്‍ എന്ന പരാമര്‍ശത്തില്‍ കവരത്തി പോലീസ് അറസ്റ്റു ചെയയ്യുമെന്ന് ചൂണ്ടിക്കാട്ടി ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യത്തിനായി കോടയിയെ സമീപിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. ബയോവെപ്പണ്‍ എന്ന വാക്ക് മാത്രമെടുക്കേണ്ടെന്നും പരാമര്‍ശത്തിന്റെ ആകെ അര്‍ത്ഥം കണക്കിലെടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി.