ശബരിമല തീര്‍ഥാടക സംഘത്തിലെ ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍

Crime Local News

മലപ്പുറം : ശബരിമല തീര്‍ത്ഥാടക സംഘത്തിലെ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയ്യപ്പ ഭക്തന്‍ അറസ്റ്റില്‍. മലപ്പുറം പാങ്ങ് സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. ചൈല്‍ഡ്‌ലൈനിന് ലഭിച്ച പരാതിയിലാണ് കൊളത്തൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23ന് ശബരിമല സന്നിധാനത്ത് വച്ചാണ് പീഡനശ്രമം ഉണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ ഒമ്പത് വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 62കാരനായ വൃദ്ധനെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് സൗത്ത് സ്വദേശി നെല്ലാട്ട് വീട്ടില്‍ സുബ്രഹ്മണ്യനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയും രക്ഷിതാക്കളും ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഒമ്പതുകാരി ഉള്‍പ്പെട്ട അയ്യപ്പ ഭക്തസംഘത്തിലാണ് പ്രതിയായ സുബ്രഹ്മണ്യനും ഉണ്ടായിരുന്നത്.

സന്നിധാനത്ത് നടപ്പന്തലിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് വച്ച് കുട്ടിയുടെ അച്ഛന്‍ ശുചിമുറിയില്‍ പോകാനായി കുട്ടിയെ തങ്ങളുടെ തന്നെ കൂട്ടത്തിലുള്ള സുബ്രഹ്മണ്യനെ ഏല്‍പിച്ചു പോയതായിരുന്നു. ഈസമയം ഇയാള്‍ കുട്ടിയോട് ലൈംഗിക ചേഷ്ടകളോടെ പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ശേഷമാണ് കുട്ടി രക്ഷിതാക്കളോട് തനിക്കുണ്ടായ അനുഭവം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം കൊളത്തൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.