ദേശീയ സ്കൂൾ ഹോക്കി;സീനിയർ ടീമുകൾ പ്രീ ക്വാർട്ടറിൽ.

Breaking Entertainment India Keralam News Sports

പഞ്ചാബ് : ജലന്ധറിൽ നടക്കുന്ന 65-ാമത് ദേശീയ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 ബോയ്സ്, ഗേൾസ് കേരള ടീമുകൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
കേരളാ ബോയ്സ് ടീം മഹാരാഷ്ട്ര, ഉത്തരാഘണ്ഡ്, കർണാടക ടീമുകളോടും, ഗേൾസ് ടീം കർണാടക, ജമ്മു കാശ്മീർ ടീമുകളോടും മികച്ച പ്രകടനം കാഴ്ചവെച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്.അനീഷ് മിൻസ്, സായിറാം, മുഹമ്മദ് കൈഫ് എന്നിവരുടെ മികച്ച പ്രകടനമാണ് ഗ്രൂപ്പ് ചാമ്പ്യൻമാരാവാൻ ടീമിനെ സഹായിച്ചത്.പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ആരംഭിക്കും.
വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 36 ഹോക്കി താരങ്ങളാണ് ടീമിൽ ഇടം നേടി ജലന്ധറിൽ കേരളകുപ്പായമണിഞ്ഞ് മത്സരത്തിൽ പങ്കെടുക്കുന്നത്.

സീനിയർ ബോയ്സ് ടീമിനെ ക്യാപ്റ്റൻ മുഹമ്മദ് കൈഫും (കൊല്ലം, ഗേൾസ് ടീമിനെ ശ്രുതിയുമാണ് (തിരുവനന്തപുരം) നയിക്കുന്നത്.

മുൻ ഇന്ത്യൻ ഇൻഡോർ ഹോക്കി കോച്ച്, ഹോക്കി ഇന്ത്യ ലെവൽ വൺ കോച്ചും കായികാധ്യാപകനുമായ മലപ്പുറം സ്വദേശി ഡോ.എം.എസ്.റസ് വിയാണ് കേരള സീനിയർ ബോയ്സ് ടീമിൻ്റെ പരിശീലകൻ. പാലക്കാട് സ്വദേശി ശ്രീ ഡോൺ എം സി സീനിയർ ബോയ്സ് ടീം മാനേജർ.മുൻ കേരള ടീം കോച്ചും ശ്രീകൃഷ്ണ ഹയർ സെക്കൻഡറി ആനന്ദപുരം സ്കൂളിലെ കായിക അധ്യാപകനായ തൃശ്ശൂർ സ്വദേശി അരുൺ ഫ്രാൻസിസ് സീനിയർ പെൺകുട്ടികളുടെ ടീം പരിശീലകൻ. മാനേജർ മലപ്പുറം സ്വദേശിനി യാരയുമാണ്.