സൈബർ ഭ്രാന്തന്മാരുടെ ചേഷ്ടകളോട് പ്രതികരിക്കാൻ തൻ ആഗ്രഹിക്കുന്നില്ല: നടൻ ജനാർദനൻ

News

ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരുന്നത് നടൻ ജനാർദനൻ മരിച്ചു എന്ന വ്യാജ വാർത്തയായിരുന്നു. എന്നാൽ അതിനെതിരെ ആദ്യം ജനാർദനൻ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടൻ.

തന്റെ ആരോഗ്യത്തിനു ഒരു കുഴപ്പമില്ലെന്നും താൻ പൂർണ ആരോഗ്യവാനാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള സൈബർ ഭ്രാന്തമാന്മാരുടെ ചേഷ്ടകളോട് പ്രതികരിക്കാൻ തൻ ആഗ്രഹിക്കുന്നില്ലെന്നും ജനാർദനൻ വ്യക്തമാക്കി. ഇതിനെതിരെ നടന്റെ ആരാധകരും വാർത്ത വ്യാജമാണെന്ന് പറഞ്ഞു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.