ഷക്കീല മരിച്ചെന്ന വാർത്ത വ്യാജം: പ്രതികരണവുമായി നടി

India News

ചെന്നൈ: നടി ഷക്കീല മരിച്ചെന്ന വാർത്ത വ്യാജം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു വ്യാജ പ്രചാരം നടന്നിരുന്നത്. വാർത്ത ചർച്ചയായതിനെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഷക്കീല തന്റെ പ്രതികരണം വീഡിയോയിലൂടെയാണ് ജനങ്ങൾക്കുമുന്നിൽ എത്തിച്ചത്.

ആരോ തനിക്കെതിരെ ഒരു മോശം വാർത്ത ചെയ്തതാണെന്നും തൻ പൂർണ്ണ ആരോഗ്യവതിയാണെന്നും സന്തോഷത്തോടുകൂടിയാണ് ഇരിക്കുന്നതെന്നും നടി വീഡിയോയിലൂടെ പറഞ്ഞു. കേരളത്തിലുള്ളവർക്കു തന്നോട് വലിയ കരുതലാണ്. അതിൽ ഒരുപാട് നന്ദിയുണ്ട്.

ഒരുപാട് ആളുകളാണ് വാർത്ത പ്രചരിച്ചതോടുകൂടി സത്യാവസ്ഥ അറിയുന്നതിനായി വിളിച്ച് അന്വേഷിച്ചത്. മാത്രമല്ല വിഡിയോയിൽ വാർത്ത നൽകിയ ആൾക്ക് നന്ദി പറയുകയാണ് ഷക്കീല ചെയ്തത്. കാരണം ആഹ് ഒരു വാർത്ത പ്രചരിച്ചതോടുകൂടിയാണ് തന്നെ കുറിച്ച് ഇപ്പോൾ എല്ലാവരും ഓർത്തത് എന്നാണു നടി പറഞ്ഞത്.