മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു

Breaking Keralam News

മലപ്പുറം : അതിശക്തമായ മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കരിപ്പൂർ മാതംകുളത്ത് മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ പേരമക്കളായ റിസ്‌വാന ( 8 ),റിൻസാന (ഏഴുമാസം ) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. കനത്ത മഴയിൽ തകർന്ന വീടിനിടയിൽ പെട്ട കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.