ചോക്ലേറ്റും ചുരിദാറും 15കാരിയെ പീഡിപ്പിച്ച 20കാരനെ റിമാന്റ് ചെയ്തു

Breaking Crime News

മഞ്ചേരി : പതിനഞ്ചുകാരിക്ക് ചോക്ലേറ്റും ചുരിദാറും വാങ്ങി നല്‍കി വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചു. വണ്ടൂര്‍ കൂരാട് വരമ്പന്‍കല്ല് അമ്പലപ്പറമ്പന്‍ മിഥിലാജ് (20)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 17 വരെ റിമാന്റ് ചെയ്തത്. 2022 സെപ്തംബര്‍ 17ന് രാത്രി 11 മണിക്ക് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കിടപ്പുമുറിയില്‍ വെച്ച് മാനഹാനി വരുത്തിയിരുന്നു. 2023 ജനുവരി 22നും ഫെബ്രുവരി നാലിനും വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വണ്ടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി സുരേഷാണ് കേസന്വേഷിക്കുന്നത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി