ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്; ക്ലാസുകളുടെ ക്രമീകരണം ഇങ്ങനെ

Breaking News

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം നാളെ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വെച്ചാണ്. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു കൊണ്ടായിരിക്കും സ്‌കൂള്‍ തുറക്കുക. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്‌കൂള്‍ തുറക്കുന്നത്, കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി, അതു കൊണ്ടു തന്നെ ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

നാളെ മുതല്‍ തന്നെ 8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും തുടങ്ങും. 8, 9 ക്ലാസികളും പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 15നു തുടങ്ങും. ക്ലാസ് തുടങ്ങി ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍ നടക്കുക. ബാച്ചുകളായി തിരിച്ചാണ് ക്ലായുകള്‍ നടത്തുക.

തുടര്‍ച്ചയായ മൂന്ന് ദിവസം വീതമാണ് ഓരോ ബാച്ചിനും ക്ലാസ് നടക്കുക. ഓരോ ബാച്ചിനേയും ബയോബബിളായി കണക്കാക്കിയാണ് പഠനം നടത്തുക. രാവിലെ 10 മണിക്ക് മുമ്പായാണ് ക്ലാസുകള്‍ ആരംഭിക്കുക. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുത്. ക്ലാസ്സുകള്‍, ഉച്ച ഭക്ഷണം എന്നിവ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം നടത്തേണ്ടത്. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകാനാണ് സാധ്യത.