തിരികെ സ്‌കൂളിലേക്ക്

News

ആബിദ അബ്ദുല്‍കാദര്‍ പുളിക്കൂര്‍

മാടി വിളിക്കുന്നു തിരുമുറ്റമിന്നെന്നെ
മാറോടണയ്ക്കുവാന്‍ ഏറെ കൊതിയോടെ
നിര്‍ജ്ജീവമായൊരാ ചുവരുകള്‍ക്കുള്ളില്‍
വിദ്യയെ തേടി വന്നീടുവാന്‍….

പൂങ്കാവനത്തിലെ മലര്‍വാടികള്‍ക്കിനി
പുതിയൊരു വസന്തം അണഞ്ഞീടലായ്
കുഞ്ഞു മനസ്സൊന്നായ് ചേര്‍ന്ന്
കരുതലോടൊന്നിച്ചു പോകാം..

അങ്കണത്തൈമാവും ചിരി തൂകി നില്‍ക്കുന്നു
തേനൂറും സ്വര മാധുരി കേള്‍ക്കാന്‍
ഇനി കേള്‍ക്കാം മണിയടി ശബ്ദം..
ഇനി കേള്‍ക്കാം അക്ഷര നാദം..

പുഞ്ചിരി നമ്മള്‍ക്ക് പങ്കു വെക്കാന്‍
പുതുമയാം കാഴ്ചകള്‍ കണ്ടിടുവാന്‍
കൈരളി തന്നുടെ ജന്മദിനത്തിലായ്
സന്തോഷമായ് നമുക്കൊത്തു ചേരാം….

(ഇനിയുള്ള ദിനങ്ങള്‍ ജാഗ്രതയോടെ ആഘോഷപൂര്‍ണ്ണമാക്കാം)