അദ്ധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം: ജിഫ്രി തങ്ങൾ

Keralam Local News Religion

മലപ്പുറം: സമസ്ത മഹാൻമാർ സ്ഥാപിച്ച പ്രസ്ഥാനമാണെന്നും ഇതിന് നേതൃത്വം നൽകുന്നവർ അതിന് അർഹരല്ലെങ്കിൽ അർഹരായവരെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഞാൻ ഈ സംഘടനയുടെ പ്രസിഡന്റാണ്. എന്നെ ഇതിന് പറ്റില്ലെങ്കിൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കണം. മറ്റുള്ളവരെ കൊണ്ടുവന്ന് ഈ സംഘടനയെ വളർത്താൻ ശ്രമിക്കണം. വല്ല പോരായ്മയും ഉണ്ടെങ്കിൽ സംഘടനക്ക് ഒരു പോറലും ഏൽക്കരുത്. നമ്മൾ ഭിന്നിച്ച് കൊണ്ട് സ്ഥാപനങ്ങൾ നശിപ്പിക്കരുത്. പുത്തൻ ആശയക്കാർക്കെതിരെ പ്രവർത്തിക്കുന്നവരാണ് നമ്മൾ. ഇതിൽ ആരും വിള്ളലുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിൽ വാർഷിക സനദ് ദാന സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഇടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ കാരണം പല നന്‍മകളും തടയപ്പെടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് പരസ്പരം കലഹിക്കാതെ തര്‍ക്കിക്കാതെ നില്‍ക്കണം. ഈ പ്രസ്ഥാനം സ്വീകരിച്ച് പോരുന്ന തീരുമാനങ്ങളും നയങ്ങളുമുണ്ട്. അതില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. ഫിതനകള്‍ പുറപ്പെട്ട് കഴിഞ്ഞാല്‍ അതിനെ അടിച്ചമര്‍ത്താന്‍ വലിയ പ്രയാസം ഉണ്ടാകും. അത് കൊണ്ടാണ് നമ്മള്‍ വാട്‌സ്ആപ്പ്കളിലോ മറ്റ് വാര്‍ത്താ മാധ്യമങ്ങളിലോ ഒക്കെ അവര്‍ തോന്നിയത് പോലെ എഴുതും. അവര്‍ ശ്രമിക്കുന്നത് ഈ സമുദായത്തിന് ഇടയില്‍ ഭിന്നിപ്പുണ്ടാക്കലാണ്. ‘സമസ്ത’ പ്രത്യേക സ്‌നേഹവും സൗഹാര്‍ദ്ദവും ചില സംഘടനകളുമായി ഉണ്ട്. ഇതില്‍ വിള്ളലുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതിനുള്ള എഴുത്തുകളും പ്രവര്‍ത്തനങ്ങളും ചിലര്‍ ചെയ്ത്‌കൊണ്ടിരിക്കും. അതിന് ആരും വഴിപ്പെടരുത്. പണ്ഡിതന്‍മാര്‍ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. സംഘടകളുമായുള്ള സൗഹാര്‍ദ്ദം ഉറപ്പിച്ച് മുന്നോട്ട് പോകണം. അതില്‍ ഭിന്നിത കൊണ്ടുവരാന്‍ ശ്രമിക്കരുത്. ഉലമാക്കളും ഉമറാക്കളും കൂടിയിരിക്കുന്ന കാലത്തോളം അതിന് സാധ്യമല്ല. നമ്മള്‍ തമ്മിലുള്ള പരസ്പര പോര്മാറ്റിവച്ച് പ്രവര്‍ത്തിക്കണം

തോന്നിയത് പോലെ എഴുതുന്നവര്‍ സമുദായത്തിന് ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍:

മലപ്പുറം: വാട്‌സ്ആപ്പ്കളിലോ മറ്റ് വാര്‍ത്താ മാധ്യമങ്ങളിലോ ഒക്കെ തോന്നിയത് പോലെ എഴുതുന്നവര്‍ സമുദായത്തിന് ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്ന് ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫിതനകള്‍ പുറപ്പെട്ട് കഴിഞ്ഞാല്‍ അതിനെ അടിച്ചമര്‍ത്താന്‍ വലിയ പ്രയാസം ഉണ്ടാകും. അത് കൊണ്ടാണ് നമ്മള്‍ വാട്‌സ്ആപ്പ്കളിലോ മറ്റ് വാര്‍ത്താ മാധ്യമങ്ങളിലോ ഒക്കെ അവര്‍ തോന്നിയത് പോലെ എഴുതും. അവര്‍ ശ്രമിക്കുന്നത് ഈ സമുദായത്തിന് ഇടയില്‍ ഭിന്നിപ്പുണ്ടാക്കലാണ്. ‘സമസ്ത’ പ്രത്യേക സ്‌നേഹവും സൗഹാര്‍ദ്ദവും ചില സംഘടനകളുമായി ഉണ്ട്. ഇതില്‍ വിള്ളലുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതിനുള്ള എഴുത്തുകളും പ്രവര്‍ത്തനങ്ങളും ചിലര്‍ ചെയ്ത്‌കൊണ്ടിരിക്കും. അതിന് ആരും വഴിപ്പെടരുത്. നമ്മുടെ ഇടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ കാരണം പല നന്‍മകളും തടയപ്പെടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് പരസ്പരം കലഹിക്കാതെ തര്‍ക്കിക്കാതെ നില്‍ക്കണം. ഈ പ്രസ്ഥാനം സ്വീകരിച്ച് പോരുന്ന തീരുമാനങ്ങളും നയങ്ങളുമുണ്ട്. അതില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല.പണ്ഡിതന്‍മാര്‍ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. നമ്മള്‍ തമ്മിലുള്ള പരസ്പര പോര്മാറ്റിവച്ച് പ്രവര്‍ത്തിക്കണം. സംഘടകളുമായുള്ള സൗഹാര്‍ദ്ദം ഉറപ്പിച്ച് മുന്നോട്ട് പോകണം. അതില്‍ ഭിന്നിത കൊണ്ടുവരാന്‍ ശ്രമിക്കരുത്. ഉലമാക്കളും ഉമറാക്കളും കൂടിയിരിക്കുന്ന കാലത്തോളം അതിന് സാധ്യമല്ല.