വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ദര്‍സ് അധ്യാപകന് ജാമ്യമില്ല

Crime Local News

മഞ്ചേരി : വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ദര്‍സ് അധ്യാപകന് ജാമ്യമില്ല. പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ദര്‍സ് അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ അക്കിയംപാടം കരുക്കുംപുറത്ത് സൈനുദ്ദീന്‍ (53)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. പെരിന്തല്‍മണ്ണ പട്ടിക്കാട് പ്രവര്‍ത്തിക്കുന്ന ദര്‍സില്‍ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടിയെ അധ്യാപകനായ പ്രതി 2023 ജൂണ്‍ മുതല്‍ ആഗസ്റ്റ് 17 വരെ പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മേലാറ്റൂരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ പൊലീസാണ് സെപ്തംബര്‍ 25ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി