മലാശയത്തിൽ വീണ്ടും സ്വർണക്കടത്ത് ;രണ്ടു പേർ പിടിയിൽ ;

News

മലപ്പുറം : കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണ മിശ്രിതം പിടികൂടി. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.1 കിലോഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഡി ആർ ഐ ഉദ്യോഗസ്ഥരും ചേർന്ന് രണ്ടു യാത്രക്കാരിൽ നിന്നും ആയി പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറിൽ (45) നിന്നും 1060 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സുലുകൾ ആണ് ഡി ആർ ഐ ഉദ്യോഗസ്ഥരും എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത് സ്‌പൈസ്ജറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നും വന്ന മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസിൽ(29) നിന്നും 1056 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സുലുകൾ ആണ് എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളക്കടത്തു സംഘം നവാസിന് ടിക്കറ്റ് എടുത്തു നൽകുകയും 50000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വർണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തും.