ആശങ്കയായി സിക വൈറസ്: രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചു

Keralam News

തിരുവനന്തപുരം: സിക വൈറസ് ആശങ്ക പരത്തുന്നു. വീണ്ടും സംസ്ഥാനത്ത് രണ്ടു രോഗ ബാധിതർ കൂടി. തിരുവനന്തപുരം ജില്ലയിലെ രണ്ടുപേരിലാണ് രോഗം കണ്ടെത്തിയത്. ഇതും ചേർത്ത് 37 പേർക്കാണ് സംസ്ഥാനത്ത് സിക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് ആശങ്കയുയർത്തി സിക വൈറസും.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സിക വൈറസ് ബാധയെ ആശങ്കപെടേണ്ടതില്ലെന്നു അറിയിച്ചിരുന്നു. ഓഫീസുകളിലെ ശുചീകരണവും വാർഡുതല ശുചീകരണവും ഒരാഴ്ച ഉണ്ടാകുമെന്ന് മേയർ അറിയിച്ചു. ഒരു വാർഡിനെ 7 ആയി തിരിച്ചുകൊണ്ടാണ് ആക്ഷൻ പ്ലാൻ പ്രകാരമുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത്. കൊതുകുകളുടെ ഉറവിടങ്ങൾ തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ നഗരസഭ നശിപ്പിക്കുണ്ട്. ഈ യജ്‌ഞം തിരുവനന്തപുരം നഗരസഭ വളപ്പിൽ തന്നെയാണ് തുടങ്ങിയത്.