ലോക്ക്ഡൗൺ പ്രതിസന്ധി: ഒരു ആത്മഹത്യ കൂടി

Keralam News

ഇടുക്കി: സാമ്പത്തിക പ്രതിസന്ധി കാരണം ഒരാൾ കൂടി ആത്മഹത്യ ചെയ്തു. ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയായ വിനോദാണ് ആത്മത്യ ചെയ്തത്. കടയുടെ അകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബം പറയുന്നത് കടബാധ്യതയാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ്.

രാവിലെ കട തുറക്കാൻ എത്തിയതിനു ശേഷമാണ് തൂങ്ങി മരിക്കുന്നത്. ലോക്ക്ഡൗൺ പ്രതിസന്ധി വിനോദിനെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയിരുന്നു. ബേക്കറി അടച്ചിട്ടതും കച്ചവടം ഇല്ലാതായതും കൂടുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. മാത്രമല്ല കച്ചവടത്തിന്റെ ആവശ്യങ്ങൾക്കായി ചില സ്ഥാപനങ്ങളിൽ നിന്നും കടങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ലോക്ക്ഡൗണിൽ കട തുറക്കാൻ പറ്റാതാവുകയും അതൊരു ബാധ്യതയായി മാറുകയുമായിരുന്നു. ആ കാരണത്താലാണ് വിനോദ് ആത്മഹത്യ ചെയ്തത് എന്നാണു ബന്ധുക്കൾ പോലീസിൽ പറഞ്ഞത്.