പേട്ടയിലെ അനീഷിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം

Crime Local News

പേട്ട : അനീഷിനെ സൈമൺ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സൈമണ്‍ ലാലന്‍റെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കള്ളനാണെന്ന് കരുതി കൊലപ്പെടുത്തായതാണെന്ന പ്രതിയുടെ വാദം തെറ്റാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച്‌ നെഞ്ചിലും മുതുകിലും കുത്തിയതായും പോലീസ് വെളിപ്പെടുത്തി.