ഗൂഗിൾ പേ വഴി തട്ടിപ്പ്

Crime Keralam News

തളിപ്പറമ്പ്: ഗൂഗിൾ പേ വഴി പരിയാരത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ തട്ടിയെടുത്തതായി പരാതി. സക്കൻ റാസി എന്ന യു.പി സ്വദേശിയുടെ പൈസയാണ് തട്ടിയെടുത്തത്. പരിയാരം ഔഷധിക്ക് അടുത്തുള്ള വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് സക്കൻ.

സംഭവത്തിൽ പോലീസ് കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയിൽ നിന്നുമുള്ള ആളാണെന്നു പറഞ്ഞു കാർ നന്നാക്കി തരണമെന്ന് പറഞ്ഞു വര്‍ക്ക്‌ഷോപ്പ് ഉടമയെ വിളിക്കുകയായിരുന്നു. കാർ നേരെയാക്കി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വര്‍ക്ക്‌ഷോപ്പിൽ വാഹനം നിർത്താനുള്ള സ്ഥലം ഇല്ലാത്തതിനാലാണ് ജീവനക്കാരന്റെ നമ്പർ കൊടുത്തത്.

തുടർന്ന് അയാൾ ജീവനക്കാരനെ വിളിക്കുകയും ഗൂഗിൾ പേ വഴി 40000 അയക്കുന്നുണ്ട് അതിലെ 10000 കാറുമായി വരുന്ന ഡ്രൈവർക്ക് കൊടുക്കണമെന്നും പറഞ്ഞു. പണമിടപാടിനായി ഗൂഗിൾ പേ നമ്പർ കൊടുത്തു കഴിഞ്ഞതും അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട് തുടങ്ങി. ആദ്യം 40000 പിന്നെ 20000 ശേഷം 6500 എന്നിങ്ങനെ അക്കൗണ്ടിൽ നിന്നും പണം വെളിച്ചത്തായി നെസ്സജ് വന്നു. ഇത്‍ഗിൽ കൂടുതൽ അനുപ്‌ഷണങ്ങൾക്കായി പോലീസ് കേസ് സൈബർ സെല്ലിന് കൈമാറി.