കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതികളായ 123 പേരെ തിരിച്ചെടുക്കുമെന്ന് കിറ്റെക്‌സ് കമ്പനി

Crime Local News

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് കിറ്റെക്സ് കമ്പനി അറിയിച്ചു. അന്തിമകുറ്റപത്ര൦ സമർപ്പിച്ച കേസിൽ നിയമോപദേശം അനുസരിച്ചാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്തുമസ് കരോള്‍ നടത്തിയിരുന്നു. മദ്യലഹരിയിൽ ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും നാട്ടുകാരിടപെട്ട് സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയും ആക്രമണത്തില്‍ ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുകാർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊഴിലാളികൾ ഒരു പൊലീസ്​ ജീപ്പ് കത്തിക്കുകയും രണ്ട് ജീപ്പുകൾ അടിച്ച് തകർക്കുകയും ചെയ്തു.