കെടി ജലീലിനെതിരെ വധഭീഷണി സന്ദേശം

Keralam News Politics

മലപ്പുറം: മുന്‍മന്ത്രി കെടി ജലീലിനെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന സന്ദേശത്തിനെതിരെ പോലീസിൽ പരാതി നൽകി. ഹംസ എന്നു പേര് പറഞ്ഞ ആളാണ് ജലീലിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദസന്ദേശവും പൊലീസിന് കൈമാറിയിട്ടുണ്ട്.

വാട്ട്സാപ്പിലൂടെ അയച്ച വോയ്‌സ് ക്ലിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. എന്നെ അറിയാമല്ലോ എന്നാണ് സന്ദേശത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നത്. ഇരിക്കുന്ന കൊമ്പൻ വെട്ടുന്നത് ശ്രദ്ധിച്ചോ എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. സിപിഎമ്മിന്റെ കൂടെ ചേർന്ന് ഓരോന്ന് പറയുമ്പോൾ ഓർത്തുവെച്ചോയെന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവനാണ് ബ്രേക്ക് പോയാൽ മതി തറവാട് വരെ മാന്തുമെന്നും വോയിസ് ക്ലിപ്പിലുണ്ട്.

കുറച്ചു ദിവസങ്ങളായി മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളിൽ പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ക്കെതിരെ ജലീല്‍ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വധഭീഷണിയുണ്ടായ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് മന്ത്രി ജലീല്‍ വ്യക്തമാക്കി.