സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പർ അടിച്ചത് പ്രവാസിക്ക്; ടിക്കറ്റ് എടുത്തത് സുഹൃത്ത് വഴി

Keralam News

ദുബായ്: ഇന്നലെ നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പർ അടിച്ചത് പ്രവാസിക്ക്. വയനാട് സ്വദേശി സെയ്‍തലവിക്കാണ് ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടിയടിച്ചത്. ദുബായിലെ ഹോട്ടലിൽ ജീവനക്കാരനായ സെയ്‍തലവി പറഞ്ഞതനുസരിച്ച് സുഹൃത്തെടുത്ത ടിക്കയറ്റാണിതെന്നാണ് സെയ്‍തലവി അവകാശപ്പെടുന്നത്. ലോട്ടറി ടിക്കറ്റ് സുഹൃത്ത് ഉടനെ തന്നെ തന്റെ വീട്ടുകാർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം സമ്മാനം ലഭിച്ച ടി ഇ 645465 എന്ന ലോട്ടറി ടിക്കറ്റ് ത്യപ്പൂണിത്തറയിലെ മീനാക്ഷി ലോട്ടറീസിൽ നിന്നായിരുന്നു വിൽപ്പന നടത്തിയിരുന്നത്. സമ്മാനത്തുകയായ പന്ത്രണ്ട് കോടിയുടെ പത്ത് ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനും ഇതിന്റെ മുപ്പത് ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയിലേക്കും പോകും. മിച്ചമുള്ള 7 കോടിയോളം രൂപ അങ്ങനെ സെയ്‍തലവിക്ക് സ്വന്തമാവും.