മാസപ്പിറവി കണ്ടു. സൗദിയിലും യു.എ.ഇയിലും നാളെ പെരുന്നാള്‍

Breaking International News

ശവ്വാല്‍ പിറ കണ്ടതോടെ സൗദിയിലും യു.എ.ഇയിലും നാളെ പെരുന്നാള്‍. കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ ശനിയാഴ്ച്ചയാണ് പെരുന്നാള്‍.
ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെ, തായ്ലന്‍ഡ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 22 ശനിയാഴ്ച ആയിരിക്കും. ഇന്ന് ശവ്വാല്‍ പിറവി കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെരുന്നാള്‍ ശനിയാഴ്ച ആകുമെന്ന് തീരുമാനമായത്.


അതേസമയം, കേരളത്തില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയാകും. വിവിധ ഇടങ്ങളില്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ വിവിധ ഖാസിമാരാണ് ഇക്കാര്യം അറിയിച്ചത്.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമസാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും, കാന്തപുരം എ്.പി. അബഝബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ അറിയിച്ചു.