സാമ്പത്തിക തട്ടിപ്പ്; പോപ്പുലർ ഫിനാൻസ് ഉടമയും മകളും അറസ്റ്റിൽ

Crime Keralam News

കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമയായ തോമസ് ഡാനിയലിനെയും, മകളും കമ്പനിയുടെ സി ഇ ഒ യുമായ റിനു മറിയത്തെയും അറസ്റ് ചെയ്തു. എന്‍ഫോഴ്സ്മെന്‍റ് കമ്പനിയുടെ ബിനാമി ഇടപാടിലും സാമ്പത്തിക ക്രമകേടിലുമായി നടത്തിയ അന്വേഷണത്തിലാണ് നിക്ഷേപ തട്ടിപ്പിലൂടെ 1600 കോടി രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്. ഇന്നലെ രാവിലെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുവാനായി വിളിച്ചു വരുത്തിയതിനു ശേഷം അറസ്റ് ചെയ്യുകയായിരുന്നു.

തോമസ് ഡാനീയെലിന്റെ ഭാര്യയ്ക്കും മറ്റു രണ്ടു പെണ്മക്കൾക്കെതിരെയും ഇതേ കേസിൽ അന്വേക്ഷണം നടത്തുന്നുണ്ട്. ഇന്ന് അറസ്റ് ചെയ്ത പ്രതികളെ എറണാകുളത്തെ സിജെഎം കോടതിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹാജരാക്കും. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയതിന്റെ പേരിൽ കേരളത്തിന്റെ പലയിടാത്തതായി ആകെ 1363 കേസുകള്‍ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തിനു അകത്തും പുറത്തുമുള്ള ബിനാമി നിക്ഷേപമായി തട്ടിയെടുത്ത പണം പ്രതികൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ നിഗമനം. ഇതേ കേസിൽ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.