12 ഗ്രാം എം. ഡി. എം. എ യുമായി വളാഞ്ചേരി സ്വദേശികളായ 2 പേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ

Crime Local News

വളാഞ്ചേരി : 12 ഗ്രാം എം ഡി എം എ യുമായി വളാഞ്ചേരി സ്വദേശികളായ 2 പേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ. മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ ( എം ഡി എം എ ) , മയക്കുമരുന്നുകള്‍ ഏജന്‍റുമാര്‍ മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ തിരൂർ ഡി.വൈ.എസ്.പി കെ . എം . ബിജു,വളാഞ്ചേരി എസ് എച് ഒ ജലീൽ കരുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ രാത്രികാല പരിശോധനയിൽ മലപ്പുറം ജില്ലഅതിർത്തിയായ വളാഞ്ചേരി കൊടുമുടി എന്ന സ്ഥലത്ത് വെച്ച് സ്വിഫ്റ്റ് കാറിൽ 12ഗ്രാം എം ഡി എം എ യും 2.380ഗ്രാം കഞ്ചാവ് ഓയിലുമായി മുഹ്സിൻ ഫയാസ് നാജി (26), അഫ്സൽ (24) എന്നിവരെ അറസ്റ്റ് ചെയ്തു.