മലപ്പുറം ഗവ. കോളേജിലെ ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷ്ടിച്ചത് എസ്എഫ്ഐ – കെഎസ്യു നേതാക്കള്‍

Breaking Keralam Local Politics

മലപ്പുറം: മലപ്പുറം ഗവ. കോളേജിലെ ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷ്ടിച്ചത് എസ്എഫ്ഐ – കെഎസ്യു നേതാക്കള്‍ ചേര്‍ന്ന്. ഏഴുപേര്‍ അറസ്റ്റില്‍. മൂന്ന് പഠന വകുപ്പുകളില്‍ നിന്നായി 11 ബാറ്ററികളും രണ്ടു പ്രൊജക്ടറുകളും ആണ് മോഷണം പോയത് മോഷ്ടിച്ച വസ്തുക്കള്‍ വ്യത്യസ്ത കടകളില്‍ കൊണ്ടുപോയി വിറ്റതായി പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി വിഭാഗങ്ങളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് പ്രിന്‍സിപ്പല്‍ പരാതിയില്‍ പറഞ്ഞു
മോഷ്ടിച്ച വസ്തുക്കള്‍ വ്യത്യസ്ത കടകളില്‍ കൊണ്ടുപോയാണ് വിറ്റത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ്, ജിബിന്‍, ഷാലിന്‍, നിരഞ്ജന്‍ലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലേതായിരുന്നു. തിങ്കളാഴ്ചയാണ് മോഷണം കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.