മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

Breaking Crime Keralam Local

മലപ്പുറം: ബൈക്ക് മോഷണക്കേസിലെ അന്വേഷണം ചെന്നെത്തിയത് മാലപൊട്ടിക്കല്‍ സംഘത്തിലേക്ക്.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പിടിയിലായത് അമ്പതിലധികം മോഷണ കേസുകളിലെ പ്രതി പെരുമ്പാവൂര്‍ സ്വദേശി മാടവന സിദ്ദീഖ്(46) കൂട്ടാളി പാണ്ടിക്കാട് സ്വദേശി പട്ടാണി അബ്ദുള്‍ അസീസ്(46) എന്നിവരാണ്.

ബൈക്ക് മോഷണക്കേസിലെ അന്വേഷണമാണ് മാലപൊട്ടിക്കല്‍ സംഘത്തിലേക്കു ചെന്നെത്തിയത്.
പ്രതികള്‍ പിടിയിലായത് തൃശ്ശൂര്‍ ജില്ലയില്‍ മറ്റൊരു മാലപൊട്ടിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ്.
മലപ്പുറം ജില്ലയില്‍ ബൈക്ക്‌മോഷണവും സ്ത്രീകളുടെ മാലപൊട്ടിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ,സി.ഐ. സുനില്‍പുളിക്കല്‍ ,എസ്.ഐ.സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേണസംഘം നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷണം നടത്തി അതില്‍ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്.

ജില്ലയില്‍ ബസ് സ്റ്റാന്‍ഡുകള്‍,ഹോസ്പിറ്റല്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ മോഷണം പോയിരുന്നത്.തുടര്‍ന്ന് സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ഇത്തരം കേസുകളിലെ മുന്‍ പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മാര്‍ച്ച്മാസത്തില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ മാടവന സിദ്ദീഖും അബ്ദുള്‍ അസീസും ചേര്‍ന്നാണ് ബൈക്കുകള്‍ മോഷണം നടത്തുന്നതെന്നും ആ ബൈക്കുകളില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്നതായി സൂചനലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ജില്ലാ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയതിന്റേയും ഭാഗമായി പ്രതികള്‍ മോഷ്ടിച്ച ബൈക്കില്‍ പെരിന്തല്‍മണ്ണയിലേക്ക് വരുന്നതായി വിവരം ലഭിക്കുകയും പെരിന്തല്‍മണ്ണ യില്‍ വച്ച് സിദ്ദീഖിനേയും അബ്ദുള്‍ അസീസിനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ ,നിലമ്പൂര്‍ സ്റ്റേഷന്‍ പരിധിയികളില്‍ നിന്നും രണ്ടു ബൈക്കുകള്‍ മോഷണം നടത്തിയതായും ആ ബൈക്കുകളില്‍ കറങ്ങിനടന്ന് തൃശ്ശൂര്‍ ജില്ലയില്‍ വഴിയാത്രക്കാരായ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.സുനില്‍ പുളിക്കല്‍ ,എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദ്, എസ് ഐ രാജീവ് കുമാര്‍, പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്, ഉല്ലാസ്,സജീര്‍,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമുമാണ് സംഘത്തിലുണ്ടായിരുന്നത് .