ദുബൈയിൽ മരിച്ച വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Keralam News

ദുബൈ: വ്ലോഗറും സോഷ്യൽമീഡിയ താരവുമായ റിഫ മെഹ്നുവിന്റെ (20) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. ഇന്ന് രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസം ദുബൈയിൽ എത്തിയ റിഫ മകനെ ബന്ധുക്കളുടെ അടുത്താണ് നിർത്തിയിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, വൈവിധ്യമായ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ പ്രധാന ആശയങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരം ജീവനൊടുക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.