സുധീഷ് കൊലപാതകം; ഒരാൾ കൂടി പിടിയിൽ

Crime Keralam News

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ .സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് പോലീസ് പിടികൂടിയത് . സുധീഷ് ഒളിവിൽ താമസിക്കുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. കൊലയാളി സംഘത്തില്‍ സുധീഷിന്‍റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്.

കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെയാണ് ഇന്നലെ പിടികൂടിയത് . കൊലയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പിടിയിലായ നന്ദീഷ്, നിധീഷ് , രഞ്ജിത്ത് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകം നടത്തുന്നതിന് മുൻപും ശേഷവും ശാസ്തവട്ടത്ത് ഒത്തുചേർന്ന് ഇവർ മദ്യപി ച്ചിരുന്നു . കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഇവർ ഒളിവിൽ പോയതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി.