ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്

International News

ഇന്തോനേഷ്യ : റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചനകൾ

മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ്​ കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും വലിയ ഭൂചലനത്തെ തുടർന്ന്​ സുനാമിക്ക്​ സാധ്യതയുണ്ടെന്നും യു.എസ്​ ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.