പന്നിയങ്കരയിൽ ഇന്നുമുതൽ എല്ലാവരും ടോൾ നൽകണം; പ്രദേസവാസികളുടെ സൗജന്യം നിർത്തിയതായി കരാർ കമ്പനി

Local News

പാലക്കാട് : പന്നിയങ്കരയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണമെന്ന് കരാർ കമ്പനി. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായി കരാർ കമ്പനി അറിയിച്ചു. സ്വകാര്യ ബസുകൾക്കും ഇളവ് നൽകില്ലെന്നും 9 മണി മുതൽ ടോൾ പിരിവ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് ഇന്നലെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന സമയത്ത് 2 ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ കമ്പനി പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വലിയ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് സമീപം കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.