കൊല്ലത്ത് ഭർതൃഗ്രഹത്തിൽ നവവധു ആത്മഹത്യ ചെയ്തു

Keralam News

കൊല്ലം: വീണ്ടും ഒരു ആത്മഹത്യയ്ക്ക് കൊല്ലം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്‌താംകോട്ട നെടിയവിളയിലാണ് സംഭവം. നെടിയവിള സ്വദേശിയായ രാജേഷിന്റെ ഭാര്യയായ ധന്യ എന്ന യുവതിയെയാണ് ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുണ്ടറ പേരയം സ്വദേശിനിയാണ് ധന്യ.

ഇൻക്വസ്‌റ് നടപടികളെല്ലാം കഴിഞ്ഞ് പോലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ആശുപതിയിലേക്ക് മാറ്റി. ധന്യയും രാജേഷും വിവാഹിതരായിട്ട് രണ്ടു മാസം മാത്രമേ ആയിരുന്നുള്ളൂ. സംഭവത്തിൽ രാജേഷിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എട്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്. ഒരു ജ്വല്ലറിയിലെ സെയിൽസ് റപ്രസെന്ററ്റീവ് ആയോ ജോലി ചെയ്യുകയായിരുന്നു ധന്യ.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല