നടത്തത്തിന്റെ പ്രാധാന്യം അറിയിക്കാൻ എ​ട​യൂർ നിന്നും കാശ്മീരിലേക്ക് കാൽനട യാത്ര ആരംഭിച്ച് ദമ്പതികൾ

വ​ളാ​ഞ്ചേ​രി: അനാരോഗ്യമായ ഭക്ഷണ രീതികളും വ്യായാമത്തിന്റെ കുറവും കാരണം ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ അധികമാവുന്ന ഈ കാലഘട്ടത്തിൽ ന​ട​ത്ത​ത്തിന്‍റ പ്രാ​ധാ​ന്യം മറ്റുള്ളവരിലേക്കെത്തിക്കാൻ കാശ്മീരിലേക്ക് കാൽനടയാത്ര തുടങ്ങി ദമ്പതികൾ. മാ​വ​ണ്ടി​യൂ​ര്‍ സ്വദേശികളായ വ​ള​യ​ങ്ങാ​ട്ടി​ല്‍ അബ്ബാസും ഭാര്യ വി.ഷ​ഹാ​നയുമാണ് എ​ട​യൂരിൽ നിന്നും കാശ്മീരിലേക്ക് ഇന്നലെ കാൽനടയാത്ര ആരംഭിച്ചത്. ആറു വയസ്സ് പ്രായമുള്ള മകൻ യാ​സീ​ന്‍ ന​യ്ബി​നെ​യും നാല് വയസ്സ് പ്രായമുള്ള മകൾ ഹ​ന ഫാ​ത്തി​മയെയും വീട്ടുകാരുടെ അടുത്ത് ഏല്പിച്ചിട്ടാണ് ഇരുവരും യാത്ര നടത്തുന്നത്. ഇവിടെ നിന്നും കോ​ഴി​ക്കോ​ട്, മം​ഗ​ലാ​പു​രം, ബ​ല്‍​ഗാം, കോ​ലാ​പു​ര്‍, […]

Continue Reading

ഓണക്കിറ്റ് വിതരണം; റേഷൻകടക്കാർക്ക് വിവാദ നിർദേശങ്ങളുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: എല്ലാ റേഷന്‍ കടകളിലും പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കിറ്റ് വിതരണം നടത്തി ഫോട്ടോ എടുക്കണമെന്നും അന്ന് തന്നെ പോസ്റ്റര്‍ പതിക്കണമെന്നും പറഞ്ഞ ഭക്ഷ്യവകുപ്പിന്റെ നിർദേശം വിവാദമാകുന്നു. ഇതിനോടൊപ്പം ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം എല്ലാ റേഷൻ കടകളിലും നാളെ എട്ടരമണിക്ക് നടത്തണമെന്ന ആവശ്യവും അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം റേഷൻ വ്യാപാരികൾ അറിയിച്ചിട്ടുമുണ്ട്. ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കഴി‌ഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിച്ചിരുന്നു. ഇതിനുശേഷം റേഷൻ കടക്കാർക്ക് റേഷന്‍ ഇന്‍സ്പക്ടര്‍മാരും താലൂക്ക് സപ്ലൈ […]

Continue Reading

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നു

ഉത്തരകൊറിയയിൽ ആവശ്യ സാധനങ്ങൾക്കടക്കം അധികവിലയായതോടെ രാജ്യത്ത് ഭക്ഷ്യക്ഷാമം വർധിക്കുന്നു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ ഇതിൽ ആശങ്കയറിയിച്ചതായി വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്ഷമുണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷി നാശമുണ്ടായെന്നും ഇത് ഭക്ഷ്യോത്പാദനത്തെ കാര്യമായി ബാധിച്ചതുമാണ് ഇപ്പോഴത്തെ ഭക്ഷ്യക്ഷാമത്തിനു കാരണമായി കിം പറയുന്നത്. രാജ്യത്ത് എല്ലാ ഭക്ഷ്യോത്പന്നങ്ങളുടെയും വില കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു പാക്കറ്റ് ബ്ലാക് ടീ-ക്ക് 70 രൂപയും ഒരു പാക്കറ്റ് കാപ്പിക്ക് 7414 രൂപയും ഒരു കിലോ വാഴപ്പഴത്തിന് 3335 […]

Continue Reading

ഫ്രഞ്ച് ഫ്രൈസിന്റെ വില 200 യുഎസ് ഡോളര്‍: ഗിന്നസ് ലോക റെക്കോര്‍ഡിട്ട് റെസ്‌റ്റോറന്റ്

ഒരു ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഒരു റെസ്‌റ്റോറന്റ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസാണ് ഇവര്‍ ഉണ്ടാക്കിയത്. യു എ സിലെ ഫ്രഞ്ച് ഫ്രൈ ദിനത്തോട് അനുബന്ധിച്ചാണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയത്. മാന്‍ഹട്ടന്‍ ആസ്ഥാനമായുള്ള സെരീന്‍ഡിപിറ്റി 3എന്ന റെസ്റ്റേറന്റാണ് റെക്കോര്‍ഡിന് അര്‍ഹമായത്. ഭക്ഷ്യയോഗ്യമായ സ്വര്‍ണ പൊടി ഉപയോഗിച്ചാണ് ഈ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയിരിക്കുന്നത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്. 200 യുഎസ് ഡോളറാണ് ഇതിന്റെ […]

Continue Reading

ഓഗസ്റ്റ് ഒന്ന് മുതൽ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് കൊടുക്കാൻ തീരുമാനമായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി നടത്തിയ ആലോചനായോഗത്തിലാണ് ഓണക്കിറ്റ് വിതരണത്തിന് തീരുമാനമെടുത്തത്. 17 ഇനങ്ങൾ അടങ്ങിയ സ്പെഷ്യൽ ഓണക്കിറ്റായിരിക്കും റേഷൻ കാർഡ് ഉടമകൾക്ക് കൊടുക്കുക. ഓഗസ്റ്റ് ഒന്ന് മുതൽ സപ്ലൈകോ മുഖേന റേഷൻ കടകൾ വഴി കിറ്റ് വിതരണം നടത്തും. പായസം ഉണ്ടാക്കുവാനുള്ള ഇനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.അണ്ടിപ്പരിപ്പ്, നെയ്‌, ഏലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയാണ് പായസ ഇനങ്ങൾ. അതുപോലെ തന്നെ കിറ്റിൽ കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് […]

Continue Reading

ഹരിത കേരളത്തിലെ സ്വര്‍ഗ ഭൂമി

ദില്‍ഷാദ ഷാനിദ് ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ച്ചകളുടെ സ്വര്‍ഗ്ഗമാണ് വയനാട്. യാത്രയെ പ്രണയിച്ചു കിലോമീറ്ററുകള്‍ താണ്ടി വരുന്ന സഞ്ചാരികള്‍ക്ക് എന്നും കുളിര്‍മയാണ് വയനാടിന്റെ വശ്യമനോഹാരിത. കണ്ണുകളെ കുളിര്‍മ അണിയിപ്പിക്കുന്ന പ്രകൃതി ഭംഗിയും വേറിട്ടു നില്‍ക്കുന്ന കാലാവസ്ഥ അനുഭൂതിയും സഞ്ചാരികളില്‍ ഏറെ പ്രിയമുണര്‍ത്തുന്നു. കാടിനേയും കാട്ടാറിനേയും പ്രണയിച്ചു തന്റെ മടിത്തട്ടില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ അതിശയിപ്പിക്കുന്ന കാഴ്ച്ചകളോരുക്കി കൗതുകമുണര്‍ത്തുന്നതില്‍ ഇന്നും മുന്നില്‍ അവള്‍ തന്നെയാണ്. പ്രകൃതിജന്ന്യ സുഗന്ധദ്രവ്യങ്ങളും ആയുര്‍വേദ ചികിത്സ കേന്ദ്രങ്ങളും ലക്ഷ്വറി റിസോര്‍ട്ടുകളും വയനാടിനെ […]

Continue Reading

സ്വന്തം വാഹനത്തിലിരുന്നു ഭക്ഷണം കഴിക്കാനുള്ള പദ്ധതിയുമായി കെ.ടി.ഡി.സി

പുതിയ പദ്ധതിയുമായി കെ.ടി.ഡി.സി. യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ സുരക്ഷിത്വതമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.ടി.ഡി.സി. ഈ സംവിധാനത്തിന് ‘ഇൻ കാർ ഡൈനിങ്ങ്’ എന്നാണ് പേര് നൽകിയിരിക്കുന്നത് . ഈ കോവിഡ് സമയത്ത് റെസ്റ്റോറന്റിൽ കയറാതെ കാറിൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ളതാൻ കെ.ടി.ഡി.സിയുടെ ഈ പദ്ധതി. കെ.ടി.ഡി.സി. തിരഞ്ഞെടുക്കുന്ന ആഹാർ റെസ്റ്റോറൻ്റുകളിലായിരിക്കും ഇത് നടപ്പിലാക്കുന്നത്. പാർക്കിങ് സൗകര്യം കൂടി കണക്കിലെടുക്കും. ജൂൺ 30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് കായംകുളത്തെ ആഹാർ […]

Continue Reading

പ്രവാസികളെ നിരാശയിലാക്കി എയർഇന്ത്യ

പ്രവാസികൾക്ക് നിരാശയായി വീണ്ടു യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക്. ദുബൈയിലേക്ക് വിമാന സർവീസുകൾ ജൂലൈ ആറുവരെ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ. ട്വിറ്ററിലൂടെയാണ് ഈ കാര്യം പറഞ്ഞത്. യു.എ.ഇ.യിലെ യാത്രാ നിയന്ത്രണം പിൻവലിക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. ഇതിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ എയർ ഇന്ത്യ ട്വിറ്ററിലൂടെയും വെബ്സൈറ്റിലൂടെയും അറിയിക്കും എന്നും യാത്രികന്റെ സംശയത്തിന് മറുപടിയായി പറഞ്ഞു. ബുധനാഴ്ച്ചയോടെ വിലക്ക് നീക്കി രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് പോകാൻ കഴിയുമെന്നായിരുന്നു കരുതിയിരുന്നത്. പ്രവാസികളെ പ്രതീക്ഷയിലാഴ്ത്തി എമിറേറ്റ്സും സർവീസുകൾ ബുധനാഴ്ച്ച തൊട്ട് വീണ്ടും തുടങ്ങുമെന്ന് […]

Continue Reading