ധീരന്മാരായ വിദ്യാർത്ഥികളെ ആദരിച്ചു

Local News

മലപ്പുറം: കടലുണ്ടി പുഴയിൽ മൈലപ്പുറം കോലാറിൽ പുഴയിൽ അപകടത്തിൽപ്പെട്ട തന്റെ സഹപാഠിയെ രക്ഷിച്ച സിദാൻ തത്തയിൽ ,അജ്നാസ് വെന്തൊടി,അലി മർവാൻ വെന്തൊടി എന്നീ വിദ്യാർത്ഥികളെ മലപ്പുറം സർവീസ് സഹകരണ ബാങ്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.മലപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് നൗഷാദ് മണ്ണശ്ശേരി അവാർഡ് സമ്മാനിച്ചു.വളർന്നുവരുന്ന ധീരന്മാരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.ഡിസംബർ 11ന് ആണ് കടലുണ്ടി പുഴയിൽ വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത് .മൈലപ്പുറം കോലാർ സ്വദേശി ചെറുതോടി ആരിഫുദ്ദീന്റെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിൽ സിദാനും,അജ്നാസും, അലി മർവ്വാനും അതിയായ ദുഃഖം രേഖപ്പെടുത്തി.ചടങ്ങിൽ ബാങ്ക് ഡയറക്ടർമാർ .ബാങ്ക് സെക്രട്ടറി മുംതാസ് എ .ഓഡിറ്റർ ഹരിദാസ് ഒ. ബാങ്ക് ജീവനക്കാർ പങ്കെടുത്തു