സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

Breaking Education India International Keralam News

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്ന് തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.
ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. അംഗീകൃത മദ്റസകള്‍ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ഇ-മദ്റസ പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനറല്‍ കലണ്ടര്‍ പ്രകാരമുള്ള മദ്റസകളിലെ പൊതുപരീക്ഷയാണ് ഇന്നലെയും ഇന്നും നാളെയുമായി നടക്കുന്നത്. 159 സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ 7,652 സെന്ററുകളിലായി 10,474 സൂപ്രവൈസര്‍മാരെ പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഈ മാസം 20,21 തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തും. തുടര്‍ന്ന് ടാബുലേഷന്‍ നടപടികള്‍ക്ക് ശേഷം റമദാന്‍ 17ന് ഫലം പ്രസിദ്ധീകരിക്കും.സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരമുള്ള പൊതുപരീക്ഷ വിദേശങ്ങളില്‍ മാര്‍ച്ച് 1,2 തിയ്യതികളിലും ഇന്ത്യയില്‍ 2,3 തിയ്യതികളിലുമാണ് നടക്കുന്നത്. 301 സെന്ററുകളിലായി 13,535 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.