കേരളത്തിൽ കൊവി‍ഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Health Keralam News

തിരുവനന്തപുരം: ക്രിസ്മസ് പുതുവൽസര ആഘോഷങ്ങൾ ക​ഴിയുന്നതോടെ കേരളത്തിൽ കൊവി‍ഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കൊവി‍ഡ് മാനദണ്ഡങ്ങൾ പലരും പാലിക്കാത്തതും ആൾക്കൂട്ടങ്ങൾ പെരുകുന്നതും കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ.

സംസ്ഥാനത്ത് ഇതുവരെ 57 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് രോ​ഗികൾ കൂടുതലുള്ളത്. ഇവിടങ്ങളിലെ കൊവിഡ് രോ​ഗികളിൽ ജനിതക ശ്രേണീകരണ പഠനം നടത്താനാണ് തീരുമാനം.

രോ​ഗം വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. വാക്സീൻ എടുക്കേണ്ട ജനസംഖ്യയുടെ 97.6ശതമാനം പേരും ഒരു ഡോസ് വാക്സീനും 77ശതമാനം പേർക്ക് രണ്ട് ‍ഡോസ് വാക്സീനും കേരളം ഇതുവരെ നൽകിയിട്ടുണ്ട്