ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയില്‍കാലിക്കറ്റില്‍ നിന്ന് വി.സിയും രണ്ട് പ്രൊഫസര്‍മാരും

മലപ്പുറം : അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും രണ്ട് പ്രൊഫസര്‍മാരും. ഫിസിക്സ് വിഭാഗം പ്രൊഫസറും കാലിക്കറ്റിലെ വൈസ് ചാന്‍സലറുമായ ഡോ. എം.കെ. ജയരാജ്, കാലിക്കറ്റിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസര്‍മാരായ ഡോ. എം.ടി. രമേശന്‍, ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ക്കാണ് നേട്ടം. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. മൂന്ന് പേറ്റന്റുകളും അന്താരാഷ്ട്ര […]

Continue Reading

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

കോട്ടക്കല്‍: പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങാനിരിക്കെ മക്കയില്‍ മരിച്ചു. പത്തായക്കല്ല് കാഞ്ഞിരത്തടം സ്വദേശി ചെ ലൂക്കാരന്‍ മൊയ്തീന്‍ കുട്ടി ഹാജി (67) യാണ് മക്കയില്‍ മരിച്ചത്. ഭാര്യ സമേതം കോട്ടക്കലിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിനു പോയതായിരുന്നു. ഭാര്യ: ബീക്കുട്ടി . മക്കള്‍: മുഹമ്മദ് റിയാസ്, ജംഷീദ. നഷിദ. മരുമക്കള്‍: അഫ്താഷ് ( അരീക്കല്‍ സിറ്റി), ജാസിര്‍ ( കാവതികളം) .സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, ഖാദര്‍ ഹാജി, ഫാത്തിമ, പാത്തു, കുഞ്ഞാ ച്ചു. ജനാസ […]

Continue Reading

മാസപ്പിറവി കണ്ടു. സൗദിയിലും യു.എ.ഇയിലും നാളെ പെരുന്നാള്‍

ശവ്വാല്‍ പിറ കണ്ടതോടെ സൗദിയിലും യു.എ.ഇയിലും നാളെ പെരുന്നാള്‍. കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ ശനിയാഴ്ച്ചയാണ് പെരുന്നാള്‍.ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെ, തായ്ലന്‍ഡ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 22 ശനിയാഴ്ച ആയിരിക്കും. ഇന്ന് ശവ്വാല്‍ പിറവി കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെരുന്നാള്‍ ശനിയാഴ്ച ആകുമെന്ന് തീരുമാനമായത്. അതേസമയം, കേരളത്തില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയാകും. വിവിധ ഇടങ്ങളില്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ വിവിധ ഖാസിമാരാണ് […]

Continue Reading

സൗദിയുടെ ഐക്യരാഷ്ട്രസഭാ ഉപദേശ്ടാവുമായി ഹുസൈന്‍ മടവൂര്‍ മദീനയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി

മദീന : സൗദി സർക്കാറിൻ്റെ ഐക്യരാഷ്ട്രസഭാ ഉപദേശ്ടാവും പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി പ്രവർത്തകനുമായ ഡോ.അയ്യാദ റുമൈഹ് അൽ മുഹയ്യിദുമായി ഡോ.ഹുസൈൻ മടവൂർ മദീനയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കേരളവും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അവ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഡോ.അയ്യാദ പറഞ്ഞു. മക്ക, മദീന പുണ്യ പ്രദേശങ്ങളിൽ തീർത്ഥാടകർക്കായി സൗദി സർക്കാർ ഏർപ്പെടുത്തിയ വിസ്മയിപ്പിക്കുന്ന സൗകര്യങ്ങൾക്കും ഇന്ത്യൻ തൊഴിലാളികൾക്കും വ്യവസായികൾക്കും സൗദിയിൽ വിശാലമായ അവസരങ്ങൾ ലഭ്യമാക്കുന്നതിന്നും സൗദി ഭരണാധികാരി സൽമാൻ രാജാവിന്നും […]

Continue Reading

യു.എ.ഇയിലെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത.ലോകത്തിലെ ഏറ്റവും പവര്‍ഫുള്‍ പാസ്‌പോര്‍ട്ട് ആയി യുഎഇ പാസ്‌പോര്‍ട്ട്‌

യു.എ.ഇയിലെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത.ലോകത്തിലെ ഏറ്റവും പവര്‍ഫുള്‍ പാസ്‌പോര്‍ട്ട് ആയി യുഎഇ പാസ്‌പോര്‍ട്ട്‌ വീഡിയോ കാണാം…

Continue Reading

വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി ഖത്തര്‍ അമീര്‍

ശരീഫ് ഉള്ളാടശ്ശേരി ദോഹ : 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം വിജയിച്ചതിന് ശേഷം ഖത്തറിന് ഒരു രാജ്യവും നേരിടാത്തത്രയും അഭൂതപൂര്‍വമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്നും അവയില്‍ ചിലത് അങ്ങേയറ്റം അപകീര്‍ത്തികരമാണെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൊവ്വാഴ്ച പറഞ്ഞു. ശൂറ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ നിയമസഭാ കാലയളവിലെ രണ്ടാം സാധാരണ സെഷന്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് തമീം. ഖത്തര്‍ ഈ വിഷയം ആദ്യം നല്ല വിശ്വാസത്തോടെയാണ് കൈകാര്യം […]

Continue Reading

അർജന്റീനയിൽ ഇപ്പോഴും ആഘോഷം തന്നെ ;ഇപ്രാവശ്യം മെസ്സിയുടെ നായക്കൊപ്പം..

ബ്യൂണസ് ഐറിസ്: ലോകകപ്പ് വിജയം ആഘോഷിച്ച് അർജന്റീനക്കാർക്ക് മതിവരുന്നില്ല. 36 വർഷങ്ങൾക്കു ശേഷമുള്ള ലോകകപ്പ് വിജയക്കിരീടവുമായി നാട്ടിൽ മടങ്ങിയെത്തിയ ടീമിനെ സ്വീകരിച്ചത് ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും ആരാധകർ ലോകകപ്പ് വിജയം ആഘോഷമാക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ സൂപ്പർ താരം ലയണൽ മെസ്സിയുടെ വളർത്തുനായയായ ഹൾക്കിനൊപ്പം ലോകകപ്പ് നേട്ടം ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അർജന്റീനയുടെ ജേഴ്സി ധരിച്ച് ആഘോഷിക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലേക്കാണ് ഹൾക്ക് വരുന്നത്. അതോടെ ‘ഇതാ മെസ്സിയുടെ നായ’ എന്ന് […]

Continue Reading

ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 79,237 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാകുമെന്ന് സൂചന

റിയാദ്: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഓരോ രാജ്യത്തിനുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിച്ചതായി സൂചന. ഇന്ത്യയില്‍ നിന്നും 79,237 തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതുസംബന്ധിച്ച വിവരം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഹജ്ജ് കര്‍മത്തിന് സൗദിക്ക് പുറത്തു നിന്നും വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ വര്‍ഷം നിയന്ത്രണങ്ങളോടെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് […]

Continue Reading

കാബൂളിൽ മൂന്നിടത്ത് സ്ഫോടനപരമ്പര ; 6 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ മൂന്നിടത്ത് സ്ഫോടനപരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്ദുൾ റഹിം ഷാഹിദ് ഹൈസ്കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായത്. സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്‍ത് – എ – ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത്. സ്കൂളിൽ ആക്രമണം നടത്തിയത് ചാവേറാണ് എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം സ്ഫോടനം പടിഞ്ഞാറൻ കാബൂളിലെ മുംതാസ് ട്രെയിനിംഗ് സെന്‍ററിന് സമീപത്താണുണ്ടായത്. ഇവിടെ […]

Continue Reading

കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താൻ വ്യാപക പരിശോധന ; നിരവധി പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും നടത്തിയ പരിശോധനകളില്‍ 32 പ്രവാസികളാണ് അറസ്റ്റിലായത്. ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്‍തിരുന്ന മൂന്ന് ഓഫീസുകള്‍ റെയ്ഡ് ചെയ്‍ത് പൂട്ടിച്ചു. ഇവിടെ നിന്ന് പിടിയിലായവരില്‍ ഏഷ്യക്കാരും അറബ് വംശജരുമുണ്ടെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം. താമസ നിയമ ലംഘകരും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും […]

Continue Reading