ഫലസ്തീൻ ഐക്യ ദാർഢ്യ പ്രാർത്ഥന സംഗമം നടത്തി

International Local News

എടരിക്കോട്: ഫലസ്തീൻ ഐക്യ ദാർഢ്യ പ്രാർത്ഥന സംഗമം നടത്തി. അതി ക്രൂരവും തീർത്തും മനുഷ്യത്വ വിരുദ്ധമായി ഇസ്രാഈൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ ആക്രമണം കാരണം ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് വേണ്ടി കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ സുന്നി പ്രാസ്ഥാനിക കുടുംബം ഐക്യദാർഢ്യ പ്രാർത്ഥന സംഗമം നടത്തി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി ജീവനുകളാണ് പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. വെള്ളവും വെളിച്ചവും ഭക്ഷണം പൊലും ലഭിക്കാതെയും ആക്രമണത്തിൽ ചികിത്സ നടത്താൻ ആശുപത്രികൾ പോലും ഇല്ലാതിരുന്ന ഫലസ്തീനികൾക്ക് വേണ്ടി മനുഷ്യ സമൂഹം ഒന്നിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. പ്രാർത്ഥനക്ക് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ, കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷൻ.എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രെട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് സൈനുൽ ആബിദീൻ മൂച്ചിക്കൽ, കെപിഎച് തങ്ങൾ കാവനൂർ, ബഷീർ പറവന്നൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ ഹഫീള് അഹ്‌സനി ആറ്റുപുറം സംബന്ധിച്ചു