ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം

Education Health Keralam News

മലപ്പുറം : ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം.കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഒന്നാം വർഷ എംബിബിസ് പരീക്ഷയിൽ എം.ഇ.എസ് മെഡിക്കൽ കോളേജിന് മികച്ച വിജയം. പരീക്ഷ എഴുതിയ 149 പേരിൽ 141 പേരും വിജയിച്ച് 95 ശതമാനം വിജയം കൈവരിച്ചു. 10 പേർക്ക് ഡിസ്റ്റിംഗ്ഷനും 55 പേർക്ക് ഫസ്റ്റ് റാങ്കും ലഭിച്ചു. ബയോ കെമിസ്ട്രി പേപ്പറിൽ 99% പേരും ഫിസിയോളജി പേപ്പറിൽ 98% പേരും അനാട്ടമി പേപ്പറിൽ 97% പേരും വിജയിച്ചു. 2004 ൽ 100 എം.ബി.ബി.എസ് സീറ്റുമായി ആരംഭിച്ച മെഡിക്കൽ കോളേജ് അക്കാദമിക് രംഗത്ത് വിജയകരമായ 20 വർഷം പിന്നിട്ട് വരികയാണ്. ആദ്യ ബാച്ചിലെ വിദ്യാർത്ഥിനി ഡോക്ടർ കവിത ടി.കെ ക്ക് ആയിരുന്നു 2009 വർഷത്തിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ഫൈനൽ എം.ബി.ബി.എസ് പാർട്ട് രണ്ട് പരീക്ഷയിൽ ഒന്നാം റാങ്ക്. 2020 ൽ സീറ്റുകൾ 100 ൽ നിന്ന് 150 ആയി വർദ്ധിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.