കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം ശക്തം; പ്രശ്‌നം പരിഹരിക്കാൻ എൽ.ഡി.എഫ് നീക്കം

Keralam News

കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം തൊഴിലാളി സംഘടനകൾ ശക്തമാക്കി . സി പി ഐ സംസ്ഥാന സെക്രട്ടറി കാനം ഇന്ന് സമരപ്പന്തലിലെത്തും. പ്രശ്‌നം പരിഹരിക്കാൻ എൽ ഡി എഫ് നീക്കം ചെയ്തു . എ വിജയരാഘവൻ സമരക്കാരുമായി നാളെ ചർച്ച നടത്തും. മന്ത്രി കെ കൃഷ്ണൻ കുട്ടി, കാനം രാജേന്ദ്രൻ,എളമരം കരീം എന്നിവർ ചർച്ചയിൽ പങ്കെടുക്കും

സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ആബ്സെന്‍റ് രേഖപ്പെടുത്താന്‍ ചെയര്‍മാന്‍ ഉത്തരവ് നല്‍കി. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് യൂണിയന്‍ തൊഴിലാളികള്‍ സമരം നടത്തുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കെ.എസ്.ഇ.ബി വക ഭൂമി സൊസൈറ്റികള്‍ക്ക് ചട്ടം ലംഘിച്ച് പതിച്ചു നല്‍കിയെന്ന ചെയര്‍മാന്‍റെ എഫ്.ബി. പോസ്റ്റില്‍ മുന്‍ മന്ത്രി എം.എം. മണിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. നയങ്ങള്‍ തിരുത്താന്‍ ചെയര്‍മാന്‍ ബി.അശോക് തയാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം.