ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു.പൊന്നാനി സ്വദേശി പുതുവീട്ടില്‍ അബുവാണ് മരിച്ചത്

പൊന്നാനി: ബുധനാഴ്ച ഖത്തറിലെ ദോഹ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട പൊന്നാനി പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദിന്റെ മകന്‍ അബുവിന്റെ (43) മൃതദേഹം കണ്ടെടുത്തു. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബു ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.നാല് ദിവസത്തിന് ശേഷമാണ് അബുവിന്റെ മൃതദേഹം കണ്ടെടുത്തത്.ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.കഴിഞ്ഞ ദിവസം മാറഞ്ചേരി സ്വദേശി നൗഷാദിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതു വരെ നാല് മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആമിനയാണ് […]

Continue Reading

റംസാന്‍ പ്രമാണിച്ച്‌ യു.എ.ഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

റംസാന്‍ പ്രമാണിച്ച്‌ യു.എ.ഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

Continue Reading

നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള :277 സംരംഭങ്ങൾക്ക് വായ്പാനുമതി.

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളിലൂടെ പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങള്‍ ആരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരം പദ്ധതികളില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ പ്രവാസികള്‍ ഇത് ഫലപ്രദ മായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ […]

Continue Reading

അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

അബുദാബി/ചങ്ങരംകുളം:ചോദിച്ച പണം നൽകാത്തതിന് അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശി കൊല്ലപ്പെട്ടു.ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ കുത്തേറ്റ് മരിച്ചത്.ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിംഗിലേയ്ക്ക് രണ്ട് മാസം മുമ്പ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ശമ്പളം നൽകിയതിന് പുറമെ 50,000 രൂപ കൂടി ആവശ്യപ്പെട്ടിരുന്നു.ഇതുസംബന്ധിച്ച് മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ മറ്റ് രണ്ട് സുഹൃത്തുക്കളുമായിസംസാരിക്കുന്നതിനിടെ മുഹമ്മദ്ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.മൂന്നുപേരും പുറത്തേയ്ക്ക് […]

Continue Reading

മലപ്പുറത്തുകാരന്‍ സൗദിയില്‍ മരിച്ചു

മലപ്പുറം: മലപ്പുറം വെളിമുക്ക് കൂഫയിലെ കണ്ണന്‍തൊടി ഊര്‍പ്പാട്ടില്‍ പരേതനായ അബൂബക്കരുടെ മകന്‍ യു ജഅ്ഫര്‍ ( 46 )സൗദിയില്‍ നിര്യാതനായി. തബൂക്കിനടുത്ത് ദുബയില്‍ കടയില്‍ ജോലിക്കാരനായിരുന്നു. ഉമ്മ : ഫാത്തിമ. ഭാര്യ :നജീബ, മക്കള്‍ : തമീം അഹ്മദ്, ബഹ്ജ,സല്‍വ .സഹോദരങ്ങള്‍ :മുസ്തഫ, അബ്ദുര്‍റഹ്മാന്‍,ആതി

Continue Reading

ഷാഹിനയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി

മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം ഉംറ നിര്‍വ്വഹിക്കുന്നതിനിടെ നിര്യാതയായ ഷാഹിനയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ മക്കയില്‍ ഖബറടക്കി. ഒരാഴ്ച മുമ്പാണ് മഞ്ചേരി കിടങ്ങഴി പരേതനായ വടക്കന്‍ ഐത്തുട്ടി ഹാജിയുടെ മകളും മാഞ്ചേരി തുപ്പത്ത് അഷ്‌റഫ് എന്ന ബാപ്പുവിന്റെ ഭാര്യയുമായ ഷാഹിന (45) മാതാവിനൊപ്പം ഉംറ നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് പുറപ്പെട്ടത്. മക്കള്‍ : റിന്‍ഷ, റിസ്വാന്‍. മരുമകന്‍ : അജീഷ് ബാവ

Continue Reading

കരിപ്പൂരില്‍ ഇന്ന് വ്യത്യസ്ത രീതികളില്‍ സ്വര്‍ണക്കടത്ത്. മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇന്നു വിവിധ മാര്‍ഗങ്ങളില്‍ കൊണ്ടുവന്ന സ്വര്‍ണ മിശ്രിതങ്ങള്‍ പിടികൂടി.ദുബായില്‍ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് അഫീഫ് എന്ന യാത്രക്കാരനില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 660 ഗ്രാം സ്വര്‍ണ മിശ്രിതവും ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 4 ക്യാപ്‌സ്യൂള്‍ രൂപത്തില്‍ 1150 ഗ്രാം സ്വര്‍ണ മിശ്രിതവും കസ്റ്റംസ് കണ്ടെത്തി പിടികൂടി . ദുബായില്‍ നിന്നും വന്ന മലപ്പുറം തവനാട് സ്വദേശി ഷാഹുല്‍ ഹമീദ് എന്ന യാത്രക്കാരനില്‍ നിന്നും 228 ഗ്രാം സ്വര്‍ണ […]

Continue Reading

മലാശയത്തില്‍ ഒളിപ്പിച്ച 43 ലക്ഷംരൂപയുടെ സ്വര്‍ണവുമായി 29കാരന്‍ കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം കസ്റ്റീസ് പിടികൂടി. ഇന്ന് രാവിലെ റിയാദില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ പാറക്കല്‍ അബ്ദുല്‍ ഡാനിഷില്‍ (29) നിന്നും മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 43 ലക്ഷം രൂപ വില മതിക്കുന്ന 813 ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി . ഡാനിഷ് തന്റെ മലദ്വാരത്തിലൊളിപ്പിച്ച മൂന്നു ക്യാപ്‌സുലുകളില്‍നിന്നുമാണ് കസ്റ്റംസ് ഈ സ്വര്‍ണമിശ്രിതം […]

Continue Reading

മക്കളെ കാണാന്‍ വിദേശത്തുപോയ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു

മലപ്പുറം: മക്കളെ കാണാൻ വിദേശത്തുപോയ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം മൈലപ്പുറം പാലോളികുന്നില്‍ താമസിക്കുന്ന പൂവന്‍തൊടി റസാഖ് എന്ന കുഞ്ഞാന്‍കാക്കയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഹിമോഗേ്‌ളാബിന്‍ കുറഞ്ഞിരുന്നു. നാട്ടിലും വിദേശത്തും വിവിധ ബിസിനസ്സുകളുണ്ട്. ദിവസങ്ങള്‍ക്കു മുമ്പാണു മക്കളെ കാണാന്‍ പോയത്.മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച്ച രാവിലെ 1130നു മൈലപ്പുറം,ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Continue Reading

പൊതുപ്രവര്‍ത്തകനും കെ.എം.സി.സി ഭാരവാഹിയുമായ ജാഫര്‍ യൂസഫ് അന്തരിച്ചു

മലപ്പുറം: മംഗലം ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവര്‍ത്തകനുംഅബുദാബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫര്‍ യൂസഫ്(35)അന്തരിച്ചു.നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.പിതാവ്:യൂസഫ് ഹാജി,മാതാവ്:ബീവി,ഭാര്യ:മെഹഫൂദ കാസിം (മുറിവഴിക്കല്‍)മക്കള്‍:ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്.സഹോദരങ്ങള്‍:ജാബിര്‍ യൂസഫ്,ജൗഹര്‍ യൂസഫ്,അബ്ദുല്‍ ഹാലിക്,മാജിദ,വഹീദ.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Continue Reading