റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശിയായ യുവ ബിസിനസുകാരന് ദാരുണാന്ത്യം.

മലപ്പുറം: റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശിയായ യുവ ബിസിനസുകാരന് ദാരുണാന്ത്യം.തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. സുല്‍ത്താനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് പിന്നില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് 25കാരനായ മുഹമ്മദ് സുല്‍ത്താനും സംഘവും അപകടത്തില്‍ പെട്ടത്. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു.അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിക്ക് ഗുരുതര […]

Continue Reading

അബൂദാബിയില്‍ നിന്നു കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ യന്ത്രത്തില്‍ തീയും പുകയും

മലപ്പുറം: അബൂദാബിയില്‍ നിന്നു കരിപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ യന്ത്രത്തില്‍ തീയും പുകയും. ഇവ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ്് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 348 വിമാനം അബുദാബിയില്‍ നിന്നു കോഴിക്കോട്ടേക്ക് തിരിച്ചത്. പറന്നുയര്‍ന്നു അരമണിക്കൂറോളം കഴിഞ്ഞപ്പോഴാണ് വിമാനത്തിന്റെ ഇടതുചിറകില്‍ തീയും പുകയും പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് […]

Continue Reading

ഗള്‍ഫില്‍മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ട,സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ അയച്ചേക്കൂ; നോവായി പ്രവാസിയുടെ മരണം

മലപ്പുറം: ഗള്‍ഫില്‍മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടെന്നും സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ അയച്ചേക്കൂവെന്നും വീട്ടുകാര്‍. നോവായി പ്രവാസിയുടെ മരണം. ഗള്‍ഫില്‍ എല്ലുമുറിയെ പണിയെടുത്ത് മക്കളെ ബിഫാം, എഞ്ചിനിയറിംങ്ങ് ബിരുദധാരികളാക്കിയ പ്രവാസിയുടെ അവസ്ഥയാണിത്. കുടുംബത്തിനായി 20 വര്‍ഷത്തോളം ഗള്‍ഫില്‍ പണിയെടുത്ത ഒരു പ്രവാസിയുടെ അവസാന വിധി കണ്ടാല്‍ ഏവരുടേയും കണ്ണു നിറഞ്ഞുപോകും.ഇരുപത് വര്‍ഷത്തോളം ഗള്‍ഫ് നാടുകളില്‍ കുടുംബത്തിനായി പണിയെടുത്ത ഒരു പ്രവാസിക്ക് മാപ്പര്‍ഹിക്കാത്ത അവഗണന നേരിട്ടത്. സംഭവം കേരളത്തിലല്ല. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലാണു നടന്നത്. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂര്‍ […]

Continue Reading

സൗദിയില്‍ മലപ്പുറത്തുകാരനെ കുത്തിക്കൊന്നത് ഹണി ട്രാപ്പില്‍പ്പെട്ടതിന്റെ മനോവിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനെന്ന് പ്രതിയുടെ തുറന്നു പറച്ചില്‍

മലപ്പുറം: മലപ്പുറത്തുകാരനെ തമിഴ്‌നാട് സ്വദേശി സൗദിയില്‍ കുത്തിക്കൊലപ്പെടുത്തിയത് താന്‍ ആത്മഹത്യചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണെന്നു പ്രതിയുടെ തുറന്നുപറച്ചില്‍. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58)യാണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നു കൂടെ താമസിച്ചിരുന്ന പ്രതി തമിഴ്‌നാട് ചെന്നൈ സ്വദേശി മഹേഷിനെ(45)പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നാണു പ്രതി ഇപ്പോള്‍ കൊലപ്പെടുത്താനുള്ള കാരണം പോലീസിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ടിക് ടോക്കില്‍ വന്ന ആയിഷ എന്ന ഒരു യുവതി ഹണി ട്രാപ്പില്‍പെടുത്തിയെന്നും […]

Continue Reading

കരിപ്പൂര്‍ വഴി ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് വാഗ്ദാനം ചെയ്തത് 70,000 രൂപയും വിമാനടിക്കറ്റും

മലപ്പുറം: കരിപ്പൂര്‍ വഴി ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് വാഗ്ദാനം ചെയ്തത് 70,000 രൂപയും വിമാനടിക്കറ്റും.ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ കടത്താന്‍ശ്രമിച്ച 1.11കോടി രൂപയുടെ സ്വര്‍ണവുമായി 31കാരന്‍ ഇന്നു കരിപ്പൂരില്‍ പിടിയില്‍. ഇന്നു അതിരാവിലെയാണു വണ്ടു കിലോഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി വന്ന മണ്ണാര്‍ക്കാട് പെരിമ്പിടാരി കപ്പാരുവളപ്പില്‍ ബഷീര്‍ മകന്‍ ഹക്കീം(31)ല്‍ നിന്നും ആണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്. ഹക്കീം […]

Continue Reading

സൗദിയില്‍ വാഹനാപകടം: 2മലപ്പുറം സ്വദേശികള്‍ മരിച്ചു

മലപ്പുറം: സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് അല്‍ റാസിലെ നബ് ഹാനിയയില്‍ ഇന്നു പുലര്‍ച്ച മൂന്ന് മണിക്കുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലക്കാരായ മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവര്‍ മരണപ്പെട്ടു.അല്‍റസ് പട്ടണത്തില്‍നിന്ന് 30 കിലോമീറ്ററകലെ നബ്ഹാനിയയില്‍ ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു.രണ്ട് സ്ത്രീകള്‍ പരിക്കുകളോടെ അല്‍റസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികള്‍ക്കും സാരമായ പരിക്കുകളുണ്ട്. റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ […]

Continue Reading

ദോഹ അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ മൂന്നാം വാര്‍ഷികാത്തൊടാനുബന്ധിച്ചു ഓഗസ്റ്റ് 10മുതല്‍ 16വരെ ഉത്സവകാലം

ശരീഫ് ഉള്ളാടശ്ശേരി ദോഹ :അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഓഗസ്റ്റ് 10മുതല്‍ 16വരെ മൂന്നാം വാര്‍ഷികത്തൊടാനുബന്ധിച്ചു 50റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റ് വോചറില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ആപ്പിള്‍ ഫോണുകള്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍. വാഷിംഗ് മെഷീന്‍. ടി വി എന്നിവ ലഭിക്കുക. കൂടാതെ ഓരോ പത്തു റിയാല്‍ പുര്‍ച്ചേസ്‌ന്റെ കൂടെ ഒരു പോയിന്റ് ലഭിക്കുകയും ഓരോ 250പോയിന്റിനും 25റിയാല്‍ ഉപഭോക്താവിന്റെ പാരീസ് അകൗണ്ടില്‍ ചേര്‍ക്കും. ഇനിയുള്ള ആറു ദിവസങ്ങള്‍ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഇനി ആഘോഷദിവസങ്ങള്‍. […]

Continue Reading

നാട്ടിലെത്തുന്ന പിതാവിനെ സ്വീകരിക്കാന്‍ കരിപ്പൂരില്‍ പോയ മക്കള്‍ക്ക് ലഭിച്ചത് വിമാനത്തില്‍വെച്ച്
മരിച്ച 40കാരന്റെ മൃതദേഹം

മലപ്പുറം: ദുബായില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തില്‍ മരണമടഞ്ഞു. മലപ്പുറം മോര്യയിലെ വടക്കത്തിയില്‍ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 6.10 ന് ലാന്‍ഡ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പാണ് മരണം സംഭവിച്ചത്, എയര്‍ ഇന്ത്യ വിമാനത്തില്‍ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. ഭാര്യആബിദയും മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് അടുത്ത ബന്ധുക്കളും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. മഞ്ചേരി ഗവ:മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകിട്ട് മോര്യ ജുമാഅത്ത് പള്ളിയില്‍ കബറടക്കം നടത്തി. […]

Continue Reading

പ്രേം നസീര്‍ സുഹൃത് സമിതിയുടെ കുവൈറ്റ് ചാപ്റ്റര്‍ ലോഗോ പുറത്തിറക്കി

തിരുവനന്തപുരം: ജനമനസുകളില്‍ ഇന്നും തങ്ങി നില്‍ക്കുന്ന പ്രേം നസീര്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ വിസ്മയമായി നില്‍ക്കുന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള സംഘടന ആ രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിക്കുന്നതെന്ന് പ്രേം നസീര്‍ സുഹൃത് സമിതി കുവൈറ്റ് ചാപ്റ്റര്‍ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. 40 വര്‍ഷമായി കൂവൈറ്റില്‍ സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുകയും സമിതി കുവൈറ്റ് ചെയര്‍മാനുമായ അമീറുദീന്‍ ലബ്ബ ലോഗോ സ്വീകരിച്ചു. സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, വാഴമുട്ടം […]

Continue Reading